അച്ഛനെ അറിയാന്‍! ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് യുവതി
* കു​ട്ടി​യു​ടെ പാ​സ്പോ​ർ​ട്ടി​ൽ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ബി​നോ​യ് വി​നോ​ദി​നി ബാ​ല​കൃഷ്ണന്‍

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി​യു​ടെ കു​ട്ടി​യു​ടെ പാ​സ്പോ​ർ​ട്ടി​ൽ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ബി​നോ​യ് വി​നോ​ദി​നി ബാ​ല​കൃ​ഷ്ണെ​നെ​ന്ന് റി​പ്പോ​ർ​ട്ട്. യു​വ​തി പ​റ​ഞ്ഞ​താ​യു​ള്ള റി​പ്പോ​ർ​ട്ട് ദ ​ടൈം​സ് ​ഓഫ് ഇ​ന്ത്യ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.
കു​ട്ടി​യു​ടെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട്, യു​വ​തി​യും ബി​നോ​യി​യും ത​മ്മി​ലു​ള്ള 2010 മു​ത​ൽ 2015 വ​രെ​യു​ള്ള ബാ​ങ്ക് ഇ​ട​പാ​ടി​ക​ളു​ടെ സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ തു​ട​ങ്ങി​യ​വ ഓ​ഷി​വാ​ര പോേ​ലീ​സി​ന് യു​വ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 2010 മു​ത​ൽ 2015വ​രെ മാ​സം 80000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ യു​വ​തി​ക്ക് ന​ൽ​കി​യി​രു​ന്നു. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളാ​യി​രു​ന്നു ഇ​ത്.