എന്തുകൊണ്ടു നമ്മള്‍ തോറ്റു? ലളിതമായി പറഞ്ഞാല്‍ ഉത്തരം ശബരിമല
ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ‍​ർ​ട്ട്.
വ​നി​താ​മ​തി​ലി​ന‌ു​ ശേ​ഷം ര​ണ്ട‌് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച​ത‌് അ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്നും വി​ശ്വാ​സി​ക​ളാ​യ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി​യി​ൽ നി​ന്നും അ​ക​റ്റാ​ൻ ഇ​തു കാ​ര​ണ​മാ​യെ​ന്നും റി​പ്പോ​ർ​ട്ട്. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളു​ടെ മു​ഴു​വ​ൻ വോ​ട്ടു​ക​ളും സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തു ഗൗ​ര​വ​പ​ര​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

സ്ത്രീ​പ്ര​വേ​ശ​ന​ത്തെ യു​ഡി‌​എ​ഫും ബി​ജെ​പി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും ഈ ​പ്ര​ചാ​ര​ണം അ​നു​ഭാ​വി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ഘാ​തം സൃ​ഷ്ടി​ച്ചു​വെ​ന്നും വി​ല​യി​രു​ത്തു​ന്ന റി​പ്പോ​ർ​ട്ട് ജ​ന​ങ്ങ​ളു​ടെ മ​ന​സ്സ് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും വി​ല​യി​രു​ത്തു​ന്നു. സി​പി​എ​മ്മി​നെ തോ​ൽ​പ്പി​ക്കാ​ന്‍ യു‍​ഡി​എ​ഫി​ന് ബി​ജെ​പി വോ​ട്ട് മ​റി​ച്ചെ​ങ്കി​ലും ബി​ജെ​പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ജ​ന​ങ്ങ​ളു​ടെ മ​ന​സ്സ് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് ഗൗ​ര​വ​ക​ര​മാ​ണ്.

ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള വീ​ടു​ക​ൾ ക​യ​റി​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്പ് തന്നെ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട് പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിരിക്കുക യാണ്. ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന ഭ​യം മ​ത​നി​ര​പേ​ക്ഷ മ​ന​സ്സു​ക​ളി​ൽ യു​ഡി​എ​ഫി​ന‌് അ​നു​കൂ​ല​മാ​യി ചു​വ​ടു​മാ​റ്റ​ത്തി​ന‌് ഇ​ട​യാ​ക്കി​യെ​ന്നും.