അര്‍ജുന്റെ പേരില്‍ നിരവധി കേസുകള്‍, സ്ഥിരം കുറ്റവാളി! ദുരൂഹതയേറുന്നു
ബാലഭാസ്‌കറുടെ ഡ്രൈവറായിരുന്ന അര്‍ജുന്‍ എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത് അടക്കം നിരവധിക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തയാളായിരുന്നു അര്‍ജുനെന്നതടക്കമുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നിലെ ദുരൂഹതയേറുകയാണ്.