ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ ഇതാണ്: വാങ്ങിയത് സിആര്‍7 അല്ല, പിന്നെയാര്?
ഒന്നും രണ്ടുമല്ല 131 കോടി രൂപയാണ് ഈ സൂപ്പര്‍ കാറിന്റെ വില. പക്ഷേ വിലയേക്കാളേറെ വാഹനപ്രേമികളെ ആകാംക്ഷാഭരിതരാക്കുന്നത് ഈ കാര്‍ ആരുവാങ്ങിയെന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നു തെളിഞ്ഞതോടെ വാങ്ങിയതാരെന്ന ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷിച്ചിരിക്കുകയാണ് വാഹനപ്രേമികള്‍.