ഒന്നരവയസുകാരിയുടെ കൊലപാതകം ഭര്‍തൃമാതാവിനോടുള്ള വിരോധം തീര്‍ക്കാനോ?
ഒന്നരവയസുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ കുഞ്ഞിനു ഭര്‍തൃമാതാവിനോടുള്ള അടുപ്പം മൂലമെന്നു സൂചന. ഭര്‍തൃമാതാവുമായി സ്ഥിരം കലഹിച്ചിരുന്ന ആതിര രണ്ടാം മാസം മുതല്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നുവെന്നു മുത്തശിയുടെ മൊഴി. കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമുള്ള ആതിരയുടെ മൊഴി മുഖവിലയ്‌ക്കെടുക്കാതെ പോലീസ്. ഒരമ്മയ്ക്ക് താന്‍ നൊന്തുപെറ്റ കുഞ്ഞിനോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ സാധിക്കുമോയെന്ന് ചോദ്യം? അവസാന ശ്വാസത്തിലും അമ്മയെന്നല്ലാതെ ആ കുഞ്ഞ് മറ്റെന്താകും ഉരുവിട്ടുണ്ടാകുക? നാട്ടുകാരെയും വീട്ടുകാരെയും നടുക്കിയ ക്രൂര കൊലപാതകത്തിന് പിന്നില്‍.