കള്ളവോട്ടില്‍ യുദ്ധം മുറുകുന്നു! യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം
കാസര്‍കോടു നടന്നതു കള്ളവോട്ടാണെന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിട്ടും ഓപ്പണ്‍ വോട്ടെന്ന നിലപാടു മാറ്റാതെ സിപിഎം. സിപിഎമ്മിനെ അതികഠിനമായി വിമര്‍ശിച്ച് യുഡിഎഫ് നേതാക്കള്‍ രംഗത്തു വരുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം അതേ നാണയത്തില്‍ തിരിച്ചടിച്ചടിച്ചിരിക്കുകയാണ്.