കല്ലട ബസിലെ അക്രമം: യുവാക്കള്‍ നേരിട്ടത് അതിക്രൂര മര്‍ദനം
അടിക്കരുതെന്ന് യാചിച്ച യുവാക്കളെ ഓടിച്ചിട്ട് അടിച്ചു. കരഞ്ഞു കാലുപിടിച്ചപ്പോള്‍ അവരെ നിലത്തിട്ടു ചവിട്ടി മെതിച്ചു. കല്ലട ബസിനകത്തു നിന്നും ലഭിച്ചതിനേക്കാള്‍ കനത്തതും മൃഗീയവുമായ മര്‍ദനമാണ് ബസിനു പുറത്തുവെച്ച് യുവാക്കള്‍ നേരിട്ടത്. മൃഗീയ പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി. പ്രശ്‌നക്കാരെ കുടുക്കാന്‍ രൂക്ഷ നടപടിയുമായി സര്‍ക്കാരും രംഗത്തെത്തി.