കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ വിമാനം; കൈയ്യടി നേടി പ്രിയങ്ക!
അര്‍ബുദം ബാധിച്ച് അത്യാസന്ന നിലയിലുള്ള രണ്ടര വയസുള്ള കുരുന്നിനെ സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് പ്രിയങ്ക ഗാന്ധി. മുന്‍പ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അപകടത്തില്‍പെട്ട മാധ്യമ പ്രവര്‍ത്തകന്റെ ഷൂസ് പിടിച്ചും കൈയടി വാങ്ങിയ പ്രിയങ്കയുടെ ഈ പ്രവര്‍ത്തിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.