രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍? രാഹുലിനു നോട്ടീസ്
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനെന്നും ബ്രിട്ടീഷ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ രാഹുല്‍ കമ്പനിയുടെ രേഖയില്‍ നല്‍കിയിരിക്കുന്നത് ബ്രിട്ടീഷ് പൗരനാണെന്നുമുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തില്‍ രാഹുലിനു കേന്ദ്ര മന്ത്രാലയത്തിന്റെ നോട്ടീസ്. അതേ സമയം, ദാരിദ്ര്യം, തൊഴിലില്ലായ്മ പോലെ രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് പുതിയ വിവാദമാണമെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ക്കറിയാമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി.