കെഎം മാണി കേരളത്തിന്റെ ശബ്ദമായിരുന്ന നേതാവെന്ന് രാഹുല്‍ ഗാന്ധി
കെ എം മാണി കേരളത്തിന്റെ ശബ്ദമായിരുന്ന നേതാവായിരുന്നുവെന്നും താന്‍ എക്കാലവും അദ്ദേഹത്തെ ശ്രവിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെഎം മാണിയുടെ പാലായിലെ വസതിയിലെത്തിയ രാഹുല്‍ അന്തരിച്ച അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്റെ ചായാചിത്രത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു.