മോദി കള്ളം പറയുന്നു! രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സിന്‍ഹ
ഗോദ്ര കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്തു മോദിയെ നീക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ശ്രമിച്ചിരുന്നുവെന്നും എല്‍ കെ അദ്വാനി മൂലമാണ് മോദിക്കു ഭരണത്തില്‍ തുടരാനായതെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജീവ് ഗാന്ധിയ്‌ക്കെതിരായ മോദിയുടെ വിമര്‍ശനങ്ങളെ തള്ളിയ സിന്‍ഹ ചരിത്രം പറഞ്ഞല്ല വോട്ടു തേടേണ്ടതെന്നും സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകണമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്ന ഈ അവസരത്തില്‍ ബിജെപി പാളയത്തില്‍ നിന്നു തന്നെ മോദിക്കെതിരെ ആക്രമണം ഉണ്ടായതിന്റെ ഞെട്ടലിലാണ് ബിജെപിയും മോദിയും.