x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാർഥിനി 10 -ാം ക്ലാ​സ് പരീക്ഷയ്ക്കിടെ പ്രസവിച്ചു; ഗർഭവിവരമറിയാതെ വീട്ടുകാരും അധ്യാപകരും


Published: February 25, 2026 05:26 PM IST | Updated: February 25, 2026 05:26 PM IST

മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ൽ 10 -ാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ച വാ​ർ​ത്ത അ​മ്പ​ര​പ്പോ​ടെ​യാ​ണ് രാ​ജ്യം കേ​ട്ട​ത്. പി​താം​പൂ​ർ സെ​ക്ട​ർ-1 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ ഈ ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഗ​ണി​ത​ശാ​സ്ത്ര പ​രീ​ക്ഷ എ​ഴു​താ​നാ​യി എ​ത്തി​യ പെ​ൺ​കു​ട്ടി പ​രീ​ക്ഷാ ഹാ​ളി​ൽ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ അ​നു​വാ​ദ​ത്തോ​ടെ വി​ദ്യാ​ർ​ഥി​നി ശു​ചി​മു​റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു സ​മ​യ​ത്തി​ന് ശേ​ഷം ശു​ചി​മു​റി​യി​ൽ നി​ന്നും ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​തോ​ടെ പ​രീ​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​ർ അ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി.

വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ചോ​ര​ക്കു​ഞ്ഞു​മാ​യി നി​ൽ​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് അ​വ​ർ ക​ണ്ട​ത്. ഒ​ട്ടും വൈ​കാ​തെ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലും 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലും വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള കു​ഞ്ഞും പെ​ൺ​കു​ട്ടി​യും നി​ല​വി​ൽ ആ​രോ​ഗ്യ​വാ​ന്മാ​രാ​യി ഇ​രി​ക്കു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ത​ന്‍റെ മ​ക​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​വാ​ർ​ത്ത കേ​ട്ട് ത​ങ്ങ​ൾ ഞെ​ട്ടി​പ്പോ​യെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

വി​ദ്യാ​ർ​ഥി​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​ൻ വി​വാ​ഹം ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ബെ​ത്മ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വു​മാ​യി ത​നി​ക്ക് മു​ൻ​പ് സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​യാ​ളാ​ണ് കു​ട്ടി​യു​ടെ പി​താ​വെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​നി മൊ​ഴി ന​ൽ​കി​യ​ത്. നി​ല​വി​ൽ പി​താം​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു സീ​റോ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​യ​തി​നാ​ലും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ ഉ​ള്ള​തി​നാ​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ബെ​ത്മ പോ​ലീ​സി​ന് കൈ​മാ​റി.

പ​രീ​ക്ഷാ ഹാ​ളി​ലെ സ​മ്മ​ർ​ദ്ദ​വും ശാ​രീ​രി​ക അ​വ​സ്ഥ​യും മ​റി​ക​ട​ന്ന് പെ​ൺ​കു​ട്ടി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​ത് അ​ധ്യാ​പ​ക​രി​ലും ഉ​ദ്യോ​ഗ​സ്ഥ​രി​ലും വ​ലി​യ അ​ത്ഭു​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : BreakingNews MadhyaPradesh DharDistrict CurrentEvents IndiaNews

Recent News

Corehub Up