x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വസ്ത്രത്തിന്‍റെ നീളം കുറഞ്ഞുപോയോ?; ഇത് ലണ്ടനോ അമേരിക്കയോ അല്ല: ഇൻഫ്ലുവൻസറെ നടുറോഡിൽ ഉപദേശിച്ച് ആന്‍റി


Published: March 9, 2026 05:21 PM IST | Updated: March 9, 2026 05:21 PM IST

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ നി​ന്നു​ള്ള ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ന്‍റെ സു​ഹൃ​ത്ത് ന​ൽ​കി​യ ഒ​രു സ​മ്മാ​ന​ത്തെ​ക്കു​റി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു യു​വ​തി.

ഒ​രു പൊ​തു സ്ഥ​ല​ത്ത് വെ​ച്ച് ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​വി​ടെ​യെ​ത്തി​യ ഒ​രു മ​ധ്യ​വ​യ​സ്ക യു​വ​തി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഓ​ഫ്-​ഷോ​ൾ​ഡ​ർ രീ​തി​യി​ലു​ള്ള ചെ​റി​യ വ​സ്ത്രം ധ​രി​ച്ചാ​ണ് താ​രം വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് ക​ണ്ട ആ ​സ്ത്രീ യു​വ​തി​യു​ടെ അ​ടു​ത്തേ​ക്ക് വ​രി​ക​യും ഇ​ത് ഇ​ന്ത്യ​യാ​ണെ​ന്നും ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും പ​റ​ഞ്ഞ് ശ​കാ​രി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ആ​രും ശ്ര​ദ്ധി​ക്കി​ല്ലാ​യി​രി​ക്കാം, എ​ന്നാ​ൽ ഇ​വി​ടെ സ്ത്രീ​ക​ൾ​ക്ക് ഒ​രു മ​ര്യാ​ദ​യു​ണ്ടെ​ന്നും ആ​ളു​ക​ൾ മോ​ശ​മാ​യി നോ​ക്കു​ന്ന​ത് സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു.

ഈ ​അ​പ്ര​തീ​ക്ഷി​ത ഇ​ട​പെ​ട​ലി​ൽ പ​ത​റാ​തെ​യും പ്ര​കോ​പി​ത​യാ​കാ​തെ​യും വ​ള​രെ ശാ​ന്ത​മാ​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഉ​പ​ദേ​ശി​ച്ച സ്ത്രീ​യോ​ട് താ​ൻ വി​ജ​യ​ന​ഗ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് യു​വ​തി മ​റു​പ​ടി ന​ൽ​കി.

എ​ന്നാ​ൽ താ​ൻ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് യു​വ​തി വ​രു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ ​സ്ത്രീ കൂ​ടു​ത​ൽ അ​ധി​കാ​ര​ത്തോ​ടെ സം​സാ​രി​ക്കാ​ൻ തു​നി​ഞ്ഞു.

താ​ൻ പ​റ​യു​ന്ന​ത് സ്വ​ന്തം മ​ക​ളോ​ടെ​ന്ന​പോ​ലെ ക​രു​ത​ണ​മെ​ന്നും ഉ​ട​ൻ ത​ന്നെ പോ​യി വ​സ്ത്രം മാ​റ്റി വ​രാ​നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മു​ഴു​വ​ൻ സം​ഭ​വ​ങ്ങ​ളും ക്യാ​മ​റ​യി​ൽ പ​തി​യു​ക​യും യു​വ​തി അ​ത് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.

"ആ​ന്‍റീ പ്ലീ​സ്" എ​ന്ന ല​ളി​ത​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ ലോ​കം ര​ണ്ട് ചേ​രി​യി​ലാ​യി തി​രി​ഞ്ഞു.

പ്രാ​യ​മാ​യ ആ ​സ്ത്രീ​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടും അ​ങ്ങേ​യ​റ്റം ബ​ഹു​മാ​ന​ത്തോ​ടെ​യും ക്ഷ​മ​യോ​ടെ​യും ആ ​സ്ത്രീ​യോ​ട് പെ​രു​മാ​റി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​ന​ന്ദി​ച്ചു.

വ​സ്ത്ര​ധാ​ര​ണം ഓ​രോ വ്യ​ക്തി​യു​ടെ​യും മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും മ​റ്റൊ​രാ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും പ​ല​രും വാ​ദി​ച്ചു. എ​ന്നാ​ൽ മ​റ്റു ചി​ല​രാ​ക​ട്ടെ, ആ ​സ്ത്രീ പ​റ​ഞ്ഞ​ത് സ്നേ​ഹ​ത്തോ​ടെ​യു​ള്ള ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ൽ പോ​രേ എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ത്തി.

വ​സ്ത്ര​ത്തി​ന്‍റെ നീ​ള​ത്തേ​ക്കാ​ൾ പ്ര​ധാ​നം അ​ത് ധ​രി​ക്കു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വ​മാ​ണെ​ന്നും ഇ​ത്ത​രം സ​ദാ​ചാ​ര ഇ​ട​പെ​ട​ലു​ക​ൾ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ഴും സം​വാ​ദ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Tags : ViralVideo IndoreDiaries TrendingNow SocialMediaDebate IndiaViral

Recent News

Corehub Up