x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോളിക്ക് ദേഹത്ത് നിറം തെറിപ്പിച്ചതിന് നാല് വയസുകാരനായ കൊച്ചുമകന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത


Published: March 5, 2026 06:13 PM IST | Updated: March 5, 2026 06:13 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ നി​ന്നു​ണ്ടാ​യ വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​വാ​ർ​ത്ത മ​ന​സാ​ക്ഷി​യു​ള്ള ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. നി​റ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ഹോ​ളി ആ​ഘോ​ഷം ഒ​രു കൊ​ച്ചു​ബാ​ല​ന്‍റെ ജീ​വി​ത​ത്തി​ൽ തീ​രാ​വേ​ദ​ന​യാ​യി മാ​റി​യ​ത് മു​ത്ത​ശ്ശി​യു​ടെ നി​മി​ഷ​നേ​ര​ത്തെ പ്ര​കോ​പ​നം മൂ​ല​മാ​ണ്.

മാ​ർ​ച്ച് മൂ​ന്നി​ന് കോ​രാ​ടി​യി​ലെ ആ​രാം​ഷി​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

വീ​ടി​ന് പു​റ​ത്ത് ആ​വേ​ശ​ത്തോ​ടെ ഹോ​ളി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​കാ​ര​നാ​യ ഓം, ​ക​ളി​ക്കി​ട​യി​ൽ ത​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്പ്രേ ​കു​പ്പി ഉ​പ​യോ​ഗി​ച്ച് മു​ത്ത​ശ്ശി സി​ന്ധു താ​ക്ക​റെ​യു​ടെ ദേ​ഹ​ത്തേ​ക്ക് നി​റം ക​ല​ർ​ന്ന വെ​ള്ളം ഒ​ഴി​ച്ചു.

ഈ ​സ​മ​യം മു​ത്ത​ശ്ശി ഹോ​ളി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ട്ട തീ​ക്കു​ണ്ഡ​ത്തി​ന് മു​ക​ളി​ൽ ചൂ​ടാ​ക്കി​യ വെ​ള്ളം ബ​ക്ക​റ്റി​ൽ എ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ളി​ചി​രി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന് പ​ക​രം, ദേ​ഹ​ത്ത് നി​റം വീ​ണ​തി​ൽ പ്ര​കോ​പി​ത​യാ​യ അ​വ​ർ ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തി​ള​ച്ച വെ​ള്ളം കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

തി​ള​ച്ച വെ​ള്ളം വീ​ണ നി​മി​ഷം ത​ന്നെ കു​ട്ടി വേ​ദ​ന​യാ​ൽ പു​ള​യു​ന്ന​തും ദൂ​രേ​ക്ക് ഓ​ടി മാ​റു​ന്ന​തും പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റൊ​രു സ്ത്രീ ​ത​ണു​ത്ത വെ​ള്ള​മൊ​ഴി​ച്ച് കു​ട്ടി​യെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ചു.

പി​ന്നീ​ട് മു​ത്ത​ശ്ശി​യും കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ര​യ്ക്ക് താ​ഴെ​യാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​ള്ള​ലേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ നാ​ഗ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 45 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കോ​രാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷം ദു​ര​ന്ത​മാ​യി മാ​റി​യ ഈ ​സം​ഭ​വം നാ​ടി​നെ​യാ​കെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

Tags : NagpurNews Maharashtra CrimeNews HoliHorror BreakingNews

Recent News

Corehub Up