x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉറക്കമുണർന്നപ്പോൾ കൂടെ ഭാര്യയില്ല; ട്രെയിനിൽ നിന്ന് അപ്രത്യക്ഷയായ പ്രഗ്യയെ കണ്ടെത്തിയത് ബീഹാറിൽ നിന്ന്


Published: May 11, 2026 05:47 PM IST | Updated: May 11, 2026 05:47 PM IST

കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​ന​ത്തി​ന് ശേ​ഷ​മു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ൽ നി​ന്നും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ യു​വ​തി​യെ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സു​ര​ക്ഷി​ത​യാ​യി ക​ണ്ടെ​ത്തി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ നി​ന്നും ഗാ​സി​യാ​ബാ​ദി​ലേ​ക്ക് ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന 29 വ​യ​സു​കാ​രി​യാ​യ പ്ര​ഗ്യ സിം​ഗി​നെ​യാ​ണ് ആ​റ് ദി​വ​സ​ത്തെ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ബീ​ഹാ​റി​ലെ ബേ​ഗു​സ​രാ​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. മെ​യ് അ​ഞ്ചി​ന് രാ​ത്രി ന​ന്ദാ​ദേ​വി എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വെ​യാ​ണ് പ്ര​ഗ്യ​യെ കാ​ണാ​താ​കു​ന്ന​ത്.

ഹ​രി​ദ്വാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പി​ന്നി​ടു​ന്ന​ത് വ​രെ ഭാ​ര്യ​യു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​താ​യും പി​ന്നീ​ട് താ​ൻ ഉ​റ​ങ്ങി​പ്പോ​യെ​ന്നും പ്ര​ഗ്യ​യു​ടെ ഭ​ർ​ത്താ​വ് മ​നീ​ഷ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. മു​സാ​ഫ​ർ​ന​ഗ​റി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​ഗ്യ​യെ സീ​റ്റി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ട്രെ​യി​നി​ലു​ട​നീ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​രു​ന്നി​ല്ല.

യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ് ചെ​യ്ത​തും അ​ന്വേ​ഷ​ണ​ത്തെ സ​ങ്കീ​ർ​ണ​മാ​ക്കി. റൂ​ർ​ക്കി, മു​സാ​ഫ​ർ​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ആ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് പോ​ലീ​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ട്രെ​യി​ൻ പാ​ള​ങ്ങ​ൾ​ക്ക് സ​മീ​പ​വും മ​റ്റും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ൽ ആ​റാം ദി​വ​സം ബീ​ഹാ​റി​ൽ നി​ന്നും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ഗ്യ എ​ങ്ങ​നെ​യാ​ണ് ട്രെ​യി​നി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​യാ​യ​തെ​ന്നും എ​ന്തി​നാ​ണ് ബീ​ഹാ​റി​ലേ​ക്ക് പോ​യ​തെ​ന്നും ഉ​ള്ള കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും നി​ഗൂ​ഢ​മാ​യി തു​ട​രു​ക​യാ​ണ്. യു​വ​തി​യെ നി​ല​വി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ മാ​ത്ര​മേ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട് പ്ര​ഗ്യ​യെ ക​ണ്ടെ​ത്തി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബം.

Tags : BreakingNews KedarnathYatra MissingPersonFound MysterySolved IndiaNews

Recent News

Corehub Up