x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ലൂ​രി​ലെ പിഞ്ചുകുഞ്ഞിന്‍റെ കൊലക്കേസ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കവേ ചിരിച്ചുല്ലസിച്ച് തമിഴ്‌നാട് പോലീസ്


Published: May 26, 2026 06:19 PM IST | Updated: May 26, 2026 06:19 PM IST

കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​രി​ൽ 10 വ​യ​സു​കാ​രി ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ, ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും അ​നാ​ദ​ര​വും വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കേ​സ് വി​ശ​ദീ​ക​രി​ക്കാ​നാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

ഒ​രു വ​നി​താ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ​ര​സ്പ​രം ചി​രി​ച്ചു​ല്ല​സി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ, ഒ​രു പി​ഞ്ചു​കു​ഞ്ഞി​നോ​ട് കാ​ട്ടി​യ പൈ​ശാ​ചി​ക​ത​യെ പോ​ലീ​സ് എ​ത്ര​മാ​ത്രം നി​സാ​ര​മാ​യാ​ണ് കാ​ണു​ന്ന​ത് എ​ന്ന ചോ​ദ്യം പൊ​തു​സ​മൂ​ഹം ഉ​യ​ർ​ത്തു​ന്നു.

കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ ഇ​ത്ത​രം പെ​രു​മാ​റ്റം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി​ട്ടും ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​കാ​വ​സ്ഥ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത്ത​രം മ​നോ​ഭാ​വ​മു​ള്ള​വ​ർ അ​ധി​കാ​ര ക​സേ​ര​ക​ളി​ലി​രി​ക്കു​ന്ന​തും ആ​യു​ധ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും സ​മൂ​ഹ​ത്തി​ന് ത​ന്നെ ആ​പ​ത്താ​ണെ​ന്നും, ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ വി​മ​ർ​ശി​ക്കു​ന്നു.

സി​വി​ൽ സ​ർ​വീ​സ് പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​രു​ടെ ഈ ​ത​രം​താ​ണ പെ​രു​മാ​റ്റം കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും നീ​തി ആ​ഗ്ര​ഹി​ക്കു​ന്ന പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും മു​റി​വി​ൽ ഉ​പ്പു​തേ​യ്ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​യും ജ​ന​ങ്ങ​ൾ പ​രി​ഹ​സി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം പ​കു​തി​യി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​ണി​ൽ റീ​ലു​ക​ൾ ക​ണ്ടു സ​മ​യം ക​ള​യു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഇ​തോ​ടൊ​പ്പം ഉ​യ​രു​ന്നു​ണ്ട്.

വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പി​ന്നീ​ട് സ​മീ​പ​ത്തെ ഒ​രു കു​ള​ത്തി​ന​രി​കി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും, കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് കു​ടും​ബം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ കാ​ർ​ത്തി​ക്, മോ​ഹ​ൻ​രാ​ജ് എ​ന്നീ ര​ണ്ട് ദി​വ​സ​ക്കൂ​ലി​ക്കാ​രെ പോ​ലീ​സ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്, ഇ​തൊ​രു മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ഒ​രു​കാ​ല​ത്തും മാ​പ്പു​ന​ൽ​കാ​ത്ത​തു​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ടു​ത്ത ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​നേ​ക്കാ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ഇ​ര​യോ​ടും കു​ടും​ബ​ത്തോ​ടും പോ​ലീ​സ് കാ​ട്ടി​യ ക്രൂ​ര​മാ​യ അ​നാ​ദ​ര​വാ​ണ്.

Tags : TamilNaduNews SulurCase JusticeForMinor TamilNaduPolice PublicOutrage

Recent News

Corehub Up