തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
പിറവം:നഗരസഭ പ്രദേശത്ത് 11 ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പിറവം നഗരസഭ സെക്രട്ടറി പി.ആർ.മോഹൻകുമാറും, ചെയർമാൻ സാബു കെ. ജേക്കബും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.രൂക്ഷമായ പരിസ്‌ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് മേഖലയിലെ ഇഷ്ടികക്കളങ്ങൾ നിരോധിച്ച് ലൈസൻസ് നൽകുന്നത് നഗരസഭ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ നിറുത്തിവച്ചത്. ഇതേതുടർന്ന് 11 ഇഷ്ടിക ക്കളങ്ങളുടെ ഉടമകൾ ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണൽ നഗരസഭയുടെ ഉത്തരവിന് സ്റ്റേ നൽകിക്കൊണ്ട് പ്രവർത്തിക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനെതിരെ നഗരസഭ സെക്രട്ടറിയും, കമ്മിറ്റിക്കുവേണ്ടി ചെയർമാനും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രൂക്ഷമായ പരിസ്‌ഥിതി പ്രശ്നങ്ങളും, മാരക രോഗങ്ങളുടെ വ്യാപനവും, ഇഷ്ടിക കളങ്ങളിൽ പണിയെടുക്കുന്ന ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് അടിസ്‌ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും നഗരസഭ ഉപസമിതി കണ്ടെത്തിയിരുന്നു.സ്‌ഥിരം സമിതി ചെയർമാൻ അരുൺ കല്ലറയ്ക്കൽ അധ്യക്ഷനായുള്ള ഉപസമിതിയിൽ കൗൺസിലർമാരായ അന്നമ്മ ഡോമി, ഡോ.അജേഷ് മനോഹർ, സോജൻ ജോർജ്, ഉണ്ണി വല്ലയിൽ, ബെന്നി വി. വർഗീസ്, പ്രഫ. ടി.കെ. തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ ആർ. സുരേഷ്കുമാർ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. അന്യസംസ്‌ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഇഷ്ടികകളങ്ങൾ പ്രവർത്തിക്കുന്നതെന്ന് സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാതെ കാലിത്തൊഴുത്തിനേക്കാളും കഷ്ടമായ കുടിലുകളിലാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്.

ശുചിമുറിയും, പാചകവുമെല്ലാം ഒരിടത്തുതന്നെയായിരുന്നു. കൂടാതെ കുടുംബമായി എത്തുന്ന തൊഴിലാളികളുടെ കുട്ടികളെകൊണ്ട് ബാലവേലയും എടുപ്പിച്ചിരുന്നു. എട്ടും, പത്തും വയസുള്ള കുട്ടികളാണ് ഇഷ്ടിക ചൂളയ്ക്കുവെയ്ക്കുന്നതിനായി കൈവണ്ടി തള്ളി കൊണ്ടുപോകുന്നത്. മേഖലയിലെ കൃഷിയോഗ്യമായ പാടശേഖരങ്ങളെല്ലാം ഇഷ്ടികക്കളങ്ങളുടെ നടത്തിപ്പുകാർ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ഇവിടങ്ങളിൽ ആഴത്തിൽ മണ്ണ് ഖനനം ചെയ്തെടുത്താണ് ഇഷ്ടിക നിർമിച്ചുവന്നിരുന്നത്. അമ്പതടി വരെ താഴ്ത്തി മണ്ണ് ഖനനം ചെയ്തെടുക്കുന്നതായും സമിതി അംഗങ്ങൾ കണ്ടെത്തിയിരുന്നു. അഞ്ചടിയിൽ കൂടുതൽ മണ്ണ് ഖനനം ചെയ്തെടുക്കാൻ പാടില്ലെന്ന് നിയമം കാറ്റിൽ പറത്തിയാണ് ആഴത്തിൽ കുഴിക്കുന്നത്. കൂടാതെ ഇതു പൂർവ സ്‌ഥിതിയിലാക്കി മണ്ണിട്ട് മൂടണമെന്നുണ്ടെങ്കിലും ഇതും ചെയ്തിട്ടില്ല.

മണ്ണ് ആഴത്തിൽ ഖനനം ചെയ്തെടുക്കുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും, കിണറുകളിലും ജല നിരപ്പ് താഴുകയും, വേനലിന്റെ ആരംഭത്തിൽതന്നെ വറ്റിവരളുകയും ചെയ്യും. ഇഷ്ടിക ചുട്ടെടുക്കുമ്പോൾ നിറം ലഭിക്കുന്നതിനും, വേഗം ഉണങ്ങുന്നതിനും മറ്റുമായി നിരോധിത രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ പരാതിയുള്ളതാണ്. ഇതിന്റെ പുക അന്തരീക്ഷത്തിൽ വ്യാപിക്കുന്നതുമൂലം ഇത് ശ്വസിച്ച് മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നതിനു ലൈസൻസ് അനുവദിക്കേണ്ടെന്നു നഗരസഭ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.
ഹൃദയാഘാതംമൂലം വിനോദസഞ്ചാരി മരിച്ചു
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ വിനോദത്തിനായി എത്തിയ മുംബൈ സ്വദേശി ഹൃദയാഘാതത്തെതുടർന്നു മരിച്ചു. നവി മുംബൈയിലെ വാഷിയിൽ വിനേഷ് വി. ആവാസി(56)യാണ് മരിച്ചത് ......
ജീവിതശൈലീ രോഗങ്ങൾ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഉപോത്പന്നം: ഇന്നസെന്റ്
അങ്കമാലി: സമൂഹത്തിൽ വ്യാപിക്കുന്ന ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റേയും ശുചിത്വമില്ലായ്മയുടേയും ഉപോത്പന്നങ്ങളാണെന്ന് ത ......
ചോറ്റാനിക്കര പഞ്ചായത്ത് അവിശ്വാസം ചർച്ച കൂടാതെ തള്ളി
തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി പ്രസിഡന്റ് ഓമന ശശിക്കും വൈസ് പ്രസിഡന്റ് റീസ് പുത്തൻവീടനുമെതിരേ പ്രതിപക്ഷ സിപിഎം നൽകിയ അവ ......
എൽഎൻജി: പ്രാദേശിക വികസനഫണ്ട് വിനിയോഗം സർക്കാർ പരിശോധിക്കും
വൈപ്പിൻ: പുതുവൈപ്പിലെ എൽഎൻജി ടെർമിലിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗ പുരോഗതി സംബന്ധിച്ച് സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ ......
ഇന്നു വൈദ്യുതി മുടങ്ങും
കൊച്ചി: തേവര സെക്ഷന്റെ പരിധിയിൽ കോന്തുരുത്തി, പണ്ഡിറ്റ് കറുപ്പൻ റോഡ്, പ്രിയദർശിനി നഗർ, ഫ്രണ്ട്സ് നഗർ, ഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെ ......
ഹൃദയത്തിനുവേണ്ട പരിചരണം കുറഞ്ഞു വരുന്നെന്ന്
ആലുവ: ഹൃദയത്തിനുവേണ്ട പരിചരണം ജനങ്ങൾക്കിടയിൽ കുറഞ്ഞു വരികയാണെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ലോക ഹൃദയദിനത്തോടനുബന്ധിച്ച് രാജഗിരി ആശ ......
തൈക്കൂടം ദേവാലയ തിരുനാളിന് ഇന്നു കൊടിയേറും
കൊച്ചി: വൈറ്റില തൈക്കൂടം ദേവാലയത്തിൽ വിശുദ്ധ റാഫേൽ മാലാഖയുടെ 171–ാം കൊമ്പ്രേര്യ തിരുനാളിന് ഇന്ന് കൊടിയേറും. 171 കുട്ടികൾ പ്രസുദേന്തിമാരാകുന്ന തിരുനാളി ......
വെസ്റ്റ് ചേരാനെല്ലൂർ സെന്റ് മേരീസ് സ്കൂളിന്റെ ഹരിതപാഠം
കൊച്ചി: നാടിന് അഭിമാനമായി വെസ്റ്റ് ചേരാനെല്ലൂർ സെന്റ് മേരീസ് യുപി സ്കൂളിന്റെ ഹരിതപാഠം. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കൈകോർത്തൊരുക്കിയ ജൈവപച്ചക്കറി ......
’ഭാരതിയോൺ‘ ടാലന്റ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികൾക്കായി തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽവർക്ക് നടത്തിവരുന്ന ‘ഭാരതിയോൺ’ ടാലന്റ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. കോളജ ......
മാളിൽ മോഷണം: രണ്ടു പേർ പിടിയിൽ
കളമശേരി: വ്യാപാരശാലയിൽ നിന്ന് പതിനൊന്നായിരം രൂപ വിലമതിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളും തുണിത്തരങ്ങളും മോഷ്‌ടിച്ച കേസിൽ രണ്ടു പ്രതികളെ കളമശേരി പോലീസ് ......
ലഹരി വിരുദ്ധ സന്ദേശവുമായി ബൈക്ക് റാലി ഇന്ന്
കൊച്ചി: ലഹരിക്കെതിരേ എഴുന്നേൽക്കാം– എന്ന സന്ദേശവുമായി ഒക്ടോബർ രണ്ടിന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന ഹിൽസോംഗ് സംഗീത പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഹ ......
പ്രകൃതിവിരുദ്ധ പീഡനം: യുവാവ് റിമാൻഡിൽ
പറവൂർ: മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മൃദുൽ (29) പിടിയിലായി. കുട്ടികളുടെ രക്ഷിതാക്കൾ പരാത ......
എക്സിസ്റ്റൻസ് ചിത്രപ്രദർശനം
കൊച്ചി: പ്രകൃതിയെ ആധാരമാക്കി യുവകലാകാരൻ റോയ് കെ. ജോൺ വരച്ച ചിത്രങ്ങളുടെ പ്രദർശനം –എക്സിസ്റ്റൻസ്– ശ്രദ്ധേയമാകുന്നു. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ......
പോലീസ് മർദിച്ചെന്നാരോപണം; ദളിത് യുവാവിന്റെ മൊഴിയെടുക്കാനായില്ല
കളമശേരി: അച്ഛനും ചേട്ടനും തമ്മിലുള്ള തർക്കം പറയാൻ ചെന്ന ദളിത് യുവാവിനെ പോലീസ് മാരകമായി മർദിച്ചെന്ന പരാതിയിൽ പോലീസിന് മർദനമേറ്റ യുവാവ് വെണ്ണല അംബേദ്ക്ക ......
ഭിന്നശേഷിക്കാർക്കു മത്സരങ്ങൾ ഒരുക്കി ഡിസ്റ്റ്
അങ്കമാലി: ഭിന്നശേഷിയുള്ളവരെ പങ്കെടുപ്പിച്ച് ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഡിസ്റ്റ്) സംഘടിപ്പിക്കുന്ന പാരാ ഒളിമ്പിക്സ് മത്സരം– ......
ആക്രി പെറുക്കാനിറങ്ങി മോഷണം: തമിഴ്നാട് സ്വദേശികൾ പിടിയിൽ
ആലങ്ങാട്: വീടുകളിൽ നിന്നു പഴയ സാധനങ്ങൾ ശേഖരിച്ചു വില്പന നടത്തുന്നതിനിടെ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളെ പോലീസ് പിടികൂടി. കരുമാല്ലൂർ പുറപ്പിള്ളിക ......
മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ
കൊച്ചി: മയക്കുമരുന്നുമായി മൂന്നു യുവാക്കളെ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം പുളിക്കത്തറ വീട്ടിൽ മെൻട്രോൺ വർഗീസ് (23), എടവനക്കാട് എ ......
മാനഭംഗ ശ്രമം: കാഷ്മീരി യുവാവ് റിമാൻഡിൽ
മട്ടാഞ്ചേരി: കരകൗശലശാലയിലെത്തിയ വിദേശ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റുചെയ്ത കാഷ്മീരി യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ......
സഞ്ചാരികളെ ആകർഷിക്കാൻ ’ഹരിത പരവതാനി‘
കൊച്ചി: ടൂറിസം കേന്ദ്രങ്ങൾക്ക് ഹരിത പരവതാനി ഒരുക്കി സഞ്ചാരികളെ ആകർഷിക്കാൻ സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. സന്ദർശകർക്കായി ടൂറിസം കേന്ദ്രങ്ങളെ ഒരുക ......
ടൂറിസം ദിനത്തിൽ സുഗമസഞ്ചാരം
കൊച്ചി: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി മട്ടാഞ്ചേരിയിൽനിന്നു ഫോർട്ടുകൊച്ചിയിലേക്കു സുഗമ സഞ്ചാരം സന്ദേശയാത്ര സംഘടിപ്പിച്ചു. ടൂറിസം വകുപ്പ്, ജില്ല ടൂ ......
കുസാറ്റ് മറൈൻ സ്കൂളിൽ പാസിംഗ് ഔട്ട് ഇന്ന്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കെ.എം സ്കൂൾ ഓഫ് മറൈൻ എൻജിനിയറിംഗിലെ ബിടെക് ഒമ്പതാം ബാച്ചിന്റെ പാസിംഗ് ഔട്ട് ചടങ്ങ് ഇന്ന് വൈകുന്നേരം 4.3 ......
കൊച്ചിയിൽ 345 കാറുകളുമായി കപ്പലെത്തി
കൊച്ചി: വിവിധ കമ്പനികളുടെ 345 കാറുകളുമായി കാർ കാരിയർ കപ്പലായ എംവി ഡ്രെസ്ഡൻ കൊച്ചിയിലെത്തി. റെനോ, ഫോർഡ്, ഹ്യുണ്ടായി എന്നീ കമ്പനികളുടെ കാറുകളാണു കപ്പലില ......
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ. ഓണാഘോഷം നാളെ
പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടേയും പെരുമ്പാവൂർ യൂണിറ്റിന്റേയും ഓണാഘോഷം നാളെ വിവിധ കലാകായിക മത്സരങ്ങള ......
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ 10.35 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ 2016–17 സാമ്പത്തികവർഷം 10.35 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ഷീന സെബാസ്റ്റ്യൻ അറ ......
സൗജന്യ ഫിസിയോ തെറാപ്പി
പെരുമ്പാവൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് എസ്എസ്എ കൂവപ്പടി ബിആർസിയുടെ നേതൃത്വത്തിൽ സൗജന്യ ഫിസിയോ തെറാപ്പി നടത്തുന്നു. എല്ലാ ബുധൻ, ശനി ദിവസ ......
ധർണ നടത്തി
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ്–ഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ക്ഷേമപെൻഷൻ ......
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പെരുമ്പാവൂർ: സ്വാശ്രയ മാനേജ്മന്റുകളെ സഹായിക്കുന്ന പിണറായി സർക്കാരിന്റെ നയങ്ങളിലും കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദിച്ചതിലും പ്രതിഷേധിച് ......
ഇന്നസെന്റ്എംപിയുടെ പ്രാദേശിക ഫണ്ട് കുടിവെള്ള പദ്ധതികൾക്കു മുൻഗണന
അങ്കമാലി: നടപ്പു സാമ്പത്തികവർഷം കുടിവെള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകി എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികൾ ഇന്നസെന്റ് എംപി പ്രഖ്യാപിച്ചു ......
ഇരുചക്ര വാഹന വായ്പാ വിതരണം
പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വനിതകൾക്ക് ഇരുചക്ര വാഹന വായ്പ വിതരണം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വി.ജി. ......
കരിയർ ഗൈഡൻസ് സെമിനാർ
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഞ്ഞപ്ര പഞ്ചായത്ത് കേന്ദ്രമായി ആരംഭിച്ചിട്ടുള്ള സ്കിൽസ് എക്സലൻസ് സെന്ററിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പ ......
തരിശ് പാടങ്ങളിൽ നെൽകൃഷി ചെയ്യാൻ നടപടി സ്വീകരിക്കണം
അങ്കമാലി: നെല്ലുത്പാദക സംഘം രൂപവത്ക്കരിച്ച് ചമ്പന്നൂർ, പീച്ചാനിക്കാട് പ്രദേശത്ത് തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്നതിനാവശ്യമായ നടപടികൾ ......
വൈദ്യുതിലൈൻ വലിച്ചതു ചട്ടം ലംഘിച്ച്; വിച്ഛേദിക്കൽ ചട്ടപ്രകാരം
പെരുമ്പാവൂർ: കോടതി ഉത്തരവു കാറ്റിൽ പറത്തി വിദ്യാഭ്യാസസ്‌ഥാപനത്തിനു മുകളിലൂടെ വൈദ്യുതിലൈൻ വലിച്ച കെഎസ്ഇബി വൈദ്യുതിബിൽ അടയ്ക്കാത്തതിന്റെ പേരിൽ ഇതേ സ്‌ഥ ......
കനാൽ വെള്ളമില്ല; കൃഷികൾ നശിക്കുന്നു
പെരുമ്പാവൂർ: പെരിയാർവാലി കനാലിൽ വെള്ളം തുറന്നുവിടാത്തതിനാൽ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലേയും വെങ്ങോല ......
ശുചിമുറി നിർമാണ ഫണ്ട് വിതരണം ചെയ്യണമെന്ന്
കോതമംഗലം: ശുചി മുറി നിർമാണത്തിനു കോതമംഗലം നഗരസഭ ഗുണഭോക്‌തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തുക ഉടൻ കൈമാറണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. 139 ഗുണദ ......
ഓടയിൽ കുരുങ്ങിക്കിടന്ന പശുവിനെ ഫയർഫോഴ്സ് രക്ഷിച്ചു
മൂവാറ്റുപുഴ: മണിക്കൂറുകളോളം ഓടയിൽ കുരുങ്ങിക്കിടന്ന പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ പെരുവംമുഴി പെട്രോൾ പമ്പിനു സമ ......
മൂവാറ്റുപുഴയിലും കോതംഗലത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം
മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്വാശ്രയ മാനേജ്മെന്റ് ഫീസ് വർധന പിൻവലിക്കണ ......
ജല ലഭ്യതയില്ലാത്ത സ്‌ഥലത്ത് കുളം നിർമിച്ച് പണം പാഴാക്കുന്നതായി ആരോപണം
മൂവാറ്റുപുഴ: ജലലഭ്യതയില്ലാത്ത സ്‌ഥലത്ത് കുളം നിർമിച്ച് പണം പാഴാക്കുകയാണെന്നു ആം ആംദ്മി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ച ......
ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു
പിറവം: ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മുളക്കുളം വടക്കേക്കര അമിത് ഭവനിൽ അഖിൽ (18)നാണ് പരിക്കേറ്റത്. തിങ്കളാള്ച രാത്രി 9.30 ഓടെ ഇദ് ......
ഓട്ടത്തിനിടെ വാൻ കത്തിനശിച്ചു
വാഴക്കുളം: ഓട്ടത്തിനിടെ വാൻ കത്തിനശിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊടുപുഴ ഭാഗത്തുനിന്നു വാഴക്കുളത്തേക്കു വരികയായിരുന്ന ഓമ്നി വാനാണ് കത ......
ജീവനക്കാരില്ല; വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നു
വാഴക്കുളം: മതിയായ ജീവനക്കാരില്ലാത്തതിനാൽ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. ആവോലിയിലുള്ള മൂവാറ്റുപുഴ വില്ലേജ് ഓഫീസിനെ സംബന്ധിച് ......
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആയവന: സമൃദ്ധി പദ്ധതിയുടെ ഭാഗമായി ആയവന പഞ്ചായത്തിലെ ചളിക്കുത്ത് കടവിൽ (കാലാമ്പൂർ പാലം) 70,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ......
പ്രഭാഷണം
കോതമംഗലം: വർഗീയ ഫാസിസം അധികാരത്തിലിരിക്കുമ്പോൾ അരാഷ്ട്രീയം പറയുന്നതു തികഞ്ഞ കാപട്യമാണെന്നു പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാന സെക്രട്ടറി ഡോ.സുജ സൂസൻ ജോർ ......
തിരുമാറാടി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം
തിരുമാറാടി: പഞ്ചായത്തിൽ കുടിവെള്ള വിതരണം അവതാളത്തിൽ. പഞ്ചാത്തിലെ വിവിധ പ്രദേശങ്ങളായ നവോളിമറ്റം, കൂവപ്പാറ, മണ്ണത്തൂർ,പൊടിപാറ, മുട്ടത്തുകുന്നേൽ, പുത്തൻ ......
മൂവാറ്റുപുഴ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക് തുക അനുവദിച്ചു
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപണികൾക്ക് 2,54,61,000 രൂപ അനുവദിച്ചതായി എൽദോ ഏബ്രഹാം എംഎൽഎ അറിയിച്ചു. കാലവർഷത്തെ തുടർന്നു തകർ ......
ഉപ്പുകണ്ടം ലൈബ്രറിയിൽ ഇ–വിജ്‌ഞാന സേവന കേന്ദ്രം
കൂത്താട്ടുകുളം: ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയിൽ ഇ–വിജ്‌ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോ ഏബ്രാഹം എംഎൽഎ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജെ.ജോസ് അധ്യക്ഷ ......
നിർമല കോളജിൽ ചങ്ങമ്പുഴയുടെ ജന്മശതാബ്ദി വർഷാഘോഷം
മൂവാറ്റുപുഴ: നിർമല കോളജിലെ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ചങ്ങമ്പുഴയുടെ ജന്മശാതാബ്ദി വർഷം ആഘോഷിക്കും. എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകർ, ഡിഎ ......
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
പിറവം:നഗരസഭ പ്രദേശത്ത് 11 ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പിറവം നഗരസഭ സെക്രട്ടറി പി.ആർ.മോഹൻ ......
ലഹരിയിൽ മയങ്ങി മലയോരം; നടപടിയെടുക്കാതെ അധികൃതർ
നാട്ടുകാരും പോലീസും കൈകോർത്തു; തീരദേശ പോലീസ് സ്റ്റേഷനു റോഡായി
ഇഷ്ടികക്കളങ്ങൾക്കുള്ള ട്രൈബ്യൂണൽ അനുമതി ഹൈക്കോടതി സ്റ്റേചെയ്തു
കോഴിക്കടത്തു പിടിക്കാൻ എത്തിയ സ്പെഷൽ സ്ക്വാഡ് അപകടത്തിൽപ്പെട്ടു
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വിദ്യാർഥികൾക്ക് കഞ്ചാവു വില്പന നടത്തിയ രണ്ടുപേർ പിടിയിൽ
കല്ലാച്ചിയിൽ യൂത്ത്ലീഗ് പ്രകടനത്തിനിടെ സംഘർഷം; ലാത്തിച്ചാർജ്, ഗ്രനേഡ്, കണ്ണീർവാതകം
കർഷക കൂട്ടായ്മക്ക് നടീലിനു ആളെ കിട്ടിയില്ല; ഒടുവിൽ വിദ്യാർഥികൾ ഞാറുനട്ടു
കുടിവെള്ളപദ്ധതി നിലച്ചു; ശാന്തിനഗർ കോളനിക്കാർക്ക് വെള്ളം കിട്ടുന്നത് ആഴ്ചയിൽ രണ്ടുദിനം
നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ റിമാൻഡ് ചെയ്തു
മനുഷ്യന്റെ സ്വസ്‌ഥത ഇല്ലാതാക്കി ലോകമെമ്പാടും തീവ്രവാദവും ഭീകരാക്രമണങ്ങളും വർധിച്ചു വരുന്നു: മാതാ അമൃതാനന്ദമയി
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.