വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Sunday, April 28, 2024 6:49 AM IST
വ​ലി​യ​തു​റ: തു​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.48 കി​ലോ ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 26 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് വി​പ​ണി​യി​ല്‍ 1.05 കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്നു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 ഓ​ടു​കൂ​ടി ഷാ​ര്‍​ജ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ജി-9 ​എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

സ്വ​ര്‍​ണം പൊ​ടി​രൂ​പ​ത്തി​ലാ​ക്കി​യ ശേ​ഷം പ്ലാ​സ്റ്റി​ക്ക് ക​വ​റി​നു​ള്ളി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പോ​ക്ക​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പാ​ച്ചാ​യി​രു​ന്നു കൊ​ണ്ടു വ​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണം പൊ​ടി​രൂ​പ​ത്തി​ല്‍ നി​ന്നും പ​ശ​യും മ​റ്റ് രാ​സ​വ​സ്തു​ക്ക​ളും വേ​ര്‍​തി​രി​ച്ച ശേ​ഷം ഉ​രു​ക്കി ബാ​ര്‍ രൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ള്‍ ല​ഭി​ച്ച​താ​ണ് 1.48 കി​ലോ ഗ്രാം ​ത​നി ത​ങ്കം.

എ​യ​ര്‍ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.