കരുവാരകുണ്ട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വിജയത്തിനായി ലഹരി നിർമാർജന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. വണ്ടൂർ നിയോജക മണ്ഡത്തിൽ നടന്ന ജാഥ എ.പി. അനിൽകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്തു.
മദ്യനയം അട്ടിമറിച്ച് മദ്യം സാർവത്രികമാക്കിയ ഇടത് സർക്കാർ നയത്തിനെതിരേ വിധിയെഴുതുക എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ നടന്നത്. എൽഎൻഎസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ എടവണ്ണ ക്യാപ്റ്റനും, എൽഎൻഎസ് എംപ്ലോയ്സ് വിംഗ് സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കർ വൈസ് ക്യാപ്റ്റനും സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അലിക്കുട്ടി ഡയറക്ടറുമായാണ് ജാഥ നടത്തിയത്.
യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി. അജ്മൽ, വി.പി. ജസീറ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി. ഖാലിദ്,
കൺവീനർ കെ.സി. കുഞ്ഞിമുഹമ്മദ്, വി.എ.കെ. തങ്ങൾ, ഷൈജൽ എടപ്പറ്റ, മുരളി കാപ്പിൽ, എൽഎൻഎസ് ജില്ലാ സെക്രട്ടറി പി.പി. കുഞ്ഞഹമ്മദ് കുട്ടി, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. ആസ്യ, വണ്ടൂർ മണ്ഡലം സെക്രട്ടറി സുന്ദരൻ ശാന്തിനഗർ, സക്കീന തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വണ്ടൂർ, ചെറുകോട്, താളിയംകുണ്ട്, വാണിയമ്പലം, അഞ്ചച്ചവിടി, ഐലാശ്ശേരി, തുവ്വൂർ, കരുവാരകുണ്ട്, കാളികാവ്, ഉദരംപൊയിൽ, ചോക്കാട്, മമ്പാട്ടുമൂല, ശാന്തിനഗർ, നടുവത്ത്, കാട്ടുമുണ്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി തിരുവാലിയിൽ സമാപിച്ചു.