മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​ർ​ന്നു
Wednesday, April 17, 2024 5:47 AM IST
ക​ൽ​പ്പ​റ്റ: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്രം ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്നു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ട​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​എ​ൻ. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ ക​ടു​ത്ത​തി​നാ​ൽ വ​നാ​ന്ത​ർ​ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ എ​ത്ര​യും പെ​ട്ട​ന്ന് ജ​ലം എ​ത്തി​ക്ക​ണം.

സ​ഞ്ചാ​രി​ക​ൾ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തേ​ക്കും യൂ​ക്കാ​ലി​യും മു​റി​ച്ചു​മാ​റ്റി മ​റ്റ് സ്വാ​ഭാ​വി​ക മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ൽ​ദാ​സ്, എം. ​ജ​ല​ജ, വി. ​പു​ഷ്പ, അ​ര​വി​ന്ദ​ൻ, കോ​യ​സ്‌​സ​ൻ​കു​ട്ടി, ഫ​ബ സു​നി​ൽ, ടി.​സി. ജെ​സി, എ​ൻ.​ആ​ർ.​കെ. പു​ൽ​പ്പ​ള്ളി, കു​ര്യാ​ക്കോ​സ്, സി.​എ​ച്ച്. സ​ജി​ത്ത്കു​മാ​ർ, എ.​കെ. സി​സി​ലി, സു​ലോ​ച​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.