മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ബ​ത്തേ​രി രൂ​പ​ത കു​ടും​ബ സം​ഗ​മ​വും ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Friday, May 3, 2024 6:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജേ​ക്ക​ബ് ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള​ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​ജ​യിം​സ് മ​ലേ​പ​റ​ന്പി​ൽ, അ​സോ​സി​യേ​ഷ​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് ക​യ്യാ​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി കൊ​യി​ലേ​രി, ലാ​ലി ജോ​സ്, കെ.​ജെ. മാ​ത്യു, കു​ര്യാ​ച്ച​ൻ മ​റ്റ​മ​ന, തോ​മ​സ് നാ​ച്ചേ​രി​യി​ൽ, ജി​ദു തോ​മ​സ്, ഷാ​ജി പ്ലാ​വി​ല, ചെ​റി​യാ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ത്മാ​യ​രു​ടെ നേ​തൃ​ത്വം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ൻ​ഫാം നാ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​ന്പി​ൽ ക്ലാ​സെ​ടു​ത്തു.