മ​ണി​മ​ല​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Friday, May 3, 2024 11:28 PM IST
മ​​ണി​​മ​​ല: ക​​റി​​ക്കാ​​ട്ടൂ​​ർ ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​നു സ​​മീ​​പം കാ​​റും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് സ്‌​​കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. സ​​ഹ​​യാ​​ത്ര​​ക്കാ​​ര​​ന് പ​​രി​​ക്ക്. അ​​യ​​ർ​​ക്കു​​ന്നം പാ​​റേ​​വ​​ള​​വ് വാ​​സ​​ല്ലൂ​​ർ പാ​​സ്റ്റ​​ർ വി.​​ടി. രെ​​ജു ആ​​ണ് മ​​രി​​ച്ച​​ത്.

മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ. പ​​രി​​ക്കേ​​റ്റ സ​​ഹ​​യാ​​ത്രി​​ക​​ൻ പാ​​ലാ സ്വ​​ദേ​​ശി ബൈ​​ജു​​വി​​നെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പൊ​​ൻ​​കു​​ന്നം - പു​​ന​​ലൂ​​ർ റോ​​ഡി​​ൽ മ​​ണി​​മ​​ല ക​​റി​​ക്കാ​​ട്ടൂ​​ർ ഗ​​വ.​​എ​​ൽ​​പി സ്‌​​കൂ​​ളി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. റോ​​ഡ​​രി​​കി​​ലെ പ​​ഴ​​ക്ക​​ട​​യി​​ൽ​​നി​​ന്നു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി സ്‌​​കൂ​​ട്ട​​ർ മു​​ൻ​​പോ​​ട്ട് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ എ​​തി​​രെ വ​​ന്ന കാ​​ർ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ രെ​​ജു തെ​​റി​​ച്ചു പോ​​യി നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സി​​ന്‍റെ മു​​ൻ​​പി​​ലാ​​ണ് വീ​​ണ​​ത്. ഏ​​റെ​​നേ​​രം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

രെ​​ജു​​വി​​ന്‍റെ ഭാ​​ര്യ-​​കു​​ഞ്ഞു​​മോ​​ൾ. മ​​ക്ക​​ൾ- കെ​​സി​​യ, കെ​​സ​​ൻ. മ​​രു​​മ​​ക​​ൻ - സ​​ന്തോ​​ഷ്. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്.