സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം
Saturday, May 4, 2024 7:27 AM IST
കൈ​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് ജോ​സ​ഫ്സ് സ​ന്യാ​സി​നീ സ​മൂ​ഹം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ അ​നി​ത എ​സ്‌​ജെ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ അ​ള്‍ജീ​രി​യ- ടു​ണീ​ഷ്യ അ​പ്പൊ​സ്ത​ലി​ക് ന്യൂ​ണ്‍ഷ്യോ മാ​ര്‍ കു​ര്യ​ന്‍ വ​യ​ലു​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, വി​കാ​രി ഫാ. ​സാ​ബു മാ​ലി​ത്തു​രു​ത്തേ​ല്‍, നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്, സി​സ്റ്റ​ര്‍ സൗ​മി എ​സ്‌​ജെ​സി, സി​സ്റ്റ​ര്‍ ഫ്രാ​ന്‍സി എ​സ്ജെ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.