മാ​ലി​ന്യ​ത്തി​നു മീ​തെ അ​ണു​നാ​ശി​നി ത​ളി​ച്ചി​ട​ത്ത് വീ​ണ്ടും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളു​ന്നു
Saturday, May 4, 2024 7:27 AM IST
വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​നെയും ക​രി​യാ​റി​നെയും ബ​ന്ധി​പ്പി​ക്കു​ന്ന കെ​വി ക​നാ​ലി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. വൈ​ക്കം തോ​ട്ടു​വ​ക്ക​ത്ത് കെ​വി ക​നാ​ലോ​ര​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം മാ​ലി​ന്യ​ത്തി​നു മീ​തെ അ​ണു​നാ​ശി​നി ത​ളി​ച്ച ഭാ​ഗ​ത്താ​ണി​പ്പോ​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ ടാ​ങ്ക​റി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യം പു​റ​ന്ത​ള്ളി പൊ​തു​ജ​ലാ​ശ​യ​ത്തെ മ​ലി​ന​മാ​ക്കു​ന്ന​ത്.

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ​നി​ന്നു ക​രി​യാ​റി​ലേ​ക്ക് ഓ​രു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ തോ​ടി​നു കു​റു​കെ ഓ​രു​മു​ട്ടു സ്ഥാ​പി​ച്ച​തി​നാ​ൽ തോ​ട്ടി​ലെ നീ​രൊ​ഴു​ക്കും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. തോ​ട്ടി​ൽ​നി​ന്ന് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ഴി യാ​ത്രി​ക​ർ​ക്കും ഒ​രു പോ​ലെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സി​ൽ ഇ​തി​ന​കം പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് പ​റ​ഞ്ഞു. പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.