ചൂട് താങ്ങാനാവാതെ കന്നുകാലികളും
Sunday, May 5, 2024 2:07 AM IST
കോ​​ട്ട​​യം: ആ​​ടു​​മാ​​ടു​​ക​​ള്‍​ക്കും കൊ​​ടും​​ചൂ​​ട് താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ല. പ​​ശു​​ക്ക​​ളെ​​യും ആ​​ടു​​ക​​ളെ​​യും തു​​റ​​സാ​​യ ഇ​​ട​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ പ​​തി​​നൊ​​ന്നി​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നാ​​ലി​​നും ഇ​​ട​​യി​​ല്‍ മേ​​യാ​​ന്‍ വി​​ടു​​ക​​യോ കെ​​ട്ടി​​യി​​ടു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്ന് മൃ​​ഗ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ ത​​നി​​യെ തീ​​റ്റ തേ​​ടി ന​​ട​​ക്കു​​ന്ന പ​​ശു​​ക്ക​​ള്‍ പ​​ക​​ല്‍ തീ​​റ്റ​​യെ​​ടു​​ക്കാ​​ന്‍​പോ​​ലും താ​ത്പ​​ര്യ​​പ്പെ​​ടാ​​തെ ത​​ണ​​ല്‍​പ​​റ്റി കി​​ട​​ക്കു​​ക​​യാ​​ണ്. 80 ലി​​റ്റ​​ര്‍ മു​​ത​​ല്‍ നൂ​​റു ലി​​റ്റ​​ര്‍ വ​​രെ വെ​​ള്ളം ഇ​​പ്പോ​​ള്‍ കു​​ടി​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത​​യാ​​ഴ്ച​​യോ​​ടെ ചൂ​​ട് കൂ​​ടു​​ത​​ല്‍ തീ​​വ്ര​​മാ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. സൂ​​ര്യാ​​ഘാ​​ത​​ത്തി​​ല്‍ ഇ​​തോ​​ട​​കം സം​​സ്ഥാ​​ന​​ത്ത് 497 പ​​ശു​​ക്ക​​ള്‍ ച​​ത്തൊ​​ടു​​ങ്ങി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് നി​​ര്‍​ദേ​​ശം.

ജി​​ല്ല​​യി​​ല്‍ പ​​ത്ത് പ​​ശു​​ക്ക​​ളാ​ണ് ച​ത്ത​ത്. ദ​​ഹ​​ന​​ക്കേ​​ട്, ത​​ള​​ര്‍​ച്ച, പ​​നി തു​​ട​​ങ്ങി രോ​​ഗം ബാ​​ധി​​ച്ച​​വ​​യും ഏ​​റെ​​യാ​​ണ്. ശു​​ദ്ധ​​മാ​​യ വെ​​ള്ള​​വും പു​​ല്ലും ഉ​​റ​​പ്പാ​​ക്ക​​ണം.