പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ തീ​ര്‍​ഥാ​ട​ക സം​ഗ​മം ഇ​ന്ന്
Sunday, May 5, 2024 6:40 AM IST
പു​തു​പ്പ​ള്ളി: ജോ​ര്‍​ജി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തീ​ര്‍​ഥാ​ട​ക സം​ഗ​മം ഇ​ന്നു ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 8.30നു ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന: ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദീ​യ​സ്‌​കോ​റോ​സ്. 11.30നു ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഓ​ര്‍​ഡ​ര്‍ ഓ​ഫ് സെ​ന്‍റ് ജോ​ര്‍​ജ് ബ​ഹു​മ​തി ഫാ. ​കു​ര്യാ​ക്കോ​സ് വ​ര്‍​ഗീ​സ്, ഫാ. ​നോ​ബി​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍​ക്ക് സമ്മാനിക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, റ​വ.​ഡോ. തോ​മ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തീ​ര്‍​ഥാ​ടക ​സം​ഗ​മം. 7.30നു ​സ​ഹ​ദാ അ​നു​സ്മ​ര​ണം.

നാ​ളെ രാ​വി​ലെ 8.30നു ​വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ല്‍ കു​ര്‍​ബാ​ന. ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 11നു ​പൊ​ന്നിൻകു​രി​ശ് മ​ദ്ബ​ഹയി​ല്‍ സ്ഥാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വി​റ​കി​ടീ​ല്‍ ഘോ​ഷ​യാ​ത്ര, നാ​ലി​നു വി​റ​കി​ടീ​ല്‍ ച​ട​ങ്ങ്. വൈ​കു​ന്നേ​രം 5.15നു ​ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പെ​രു​ന്നാ​ള്‍ സ​ന്ധ്യാ​ ന​മ​സ്‌​കാ​രം. തു​ട​ര്‍​ന്നു ദീ​പ​ക്കാ​ഴ്ച.

പു​തു​പ്പ​ള്ളി ക​വ​ല ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​നു മു​ന്നോ​ടി​യാ​യി പ​ള്ളി​യു​ടെ മു​ന്‍​പി​ലു​ള്ള വി​ശാ​ല​മാ​യ പാ​ടം ദീ​പ​ങ്ങ​ളാ​ല്‍ നി​റ​യും. പാ​ട​ത്ത് കാ​ലു​ക​ള്‍ നാ​ട്ടി അ​വ​യു​ടെ അ​റ്റ​ത്ത് വാ​ഴ​പ്പി​ണ്ടി വ​ട്ട​ത്തി​ല്‍ മു​റി​ച്ച് കു​ത്തി​നി​ര്‍​ത്തി അ​വ​യി​ല്‍ ചെ​രാ​ത് നി​ര​ത്തി​യാ​ണ് ദീ​പ​ക്കാ​ഴ്ച ഒ​രു​ക്കു​ന്ന​ത്. ചെ​രാ​തി​ല്‍ എ​ണ്ണ​യി​ല്‍ ന​ന​ച്ച കി​ഴി​യി​ട്ടു ക​ത്തി​ക്കും.

ല​ക്ഷ​ദീ​പം എ​ന്നാ​ണ് ദീ​പ​ക്കാ​ഴ്ച​യെ വി​ളി​ക്കു​ന്ന​ത്. 6.30നു ​പു​തു​പ്പ​ള്ളി ക​വ​ല​ചു​റ്റി പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്നു വെ​ടി​ക്കെ​ട്ട്. ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ് വെ​ടി​ക്കെ​ട്ട്. റ​വ​ന്യു, ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി, പൊ​ലീ​സ് എ​ന്നി​വർ വെ​ടി​ക്കെ​ട്ടി​ന്‍റെ മേ​ല്‍​നോ​ട്ട​വും നി​യ​ന്ത്ര​ണ​വും ഏ​റ്റെ​ടു​ക്കും. രാ​ത്രി 9 മു​ത​ല്‍ 10 വ​രെ​യാ​ണു വെ​ടി​ക്കെ​ട്ട്. രാ​ത്രി പത്തിന് അ​ഖ​ണ്ഡ​പ്രാ​ര്‍​ഥ​ന.

ഏ​ഴി​നു പു​ല​ര്‍​ച്ചെ ഒ​ന്നി​നു വെ​ച്ചൂ​ട്ടി​നു​ള്ള അ​രി​യി​ടീ​ല്‍, രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 8.30നു ​ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ഒ​മ്പ​തി​ന്മേ​ല്‍ കു​ര്‍​ബാ​ന. 11.15നു ​വെ​ച്ചൂ​ട്ട് നേ​ര്‍​ച്ചസ​ദ്യ. ര​ണ്ടി​നു പ്ര​ദ​ക്ഷി​ണം. നാ​ലി​നു അ​പ്പ​വും കോ​ഴി​യി​റ​ച്ചി​യും നേ​ര്‍​ച്ചവി​ള​മ്പ്. റ​വ.​ഡോ. വ​ര്‍​ഗീ​സ് വ​ര്‍​ഗീ​സ്, ഫാ. ​ബ്ല​സ​ന്‍ മാ​ത്യു ജോ​സ്, ഫി​ലി​പ്പോ​സ് വി. ​ഏ​ബ്ര​ഹാം, എ​ന്‍.​കെ. മാ​ത്യു, സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.