ചങ്ങനാശേരി: കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിലെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ മേയ് 20ന് നടക്കുന്ന 138-ാമത് ചങ്ങനാശേരി അതിരൂപത ദിനത്തിനു മുന്നോടിയായി കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
19ന് എടത്വാ ഫൊറോനാ പള്ളിയിലെ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടത്തില്നിന്നുമാരംഭിക്കുന്ന ദീപശിഖാ പ്രയാണവും ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തിലിന്റെ കബറിടത്തില്‍നിന്ന് ആരംഭിക്കുന്ന ഛായാചിത്രപ്രയാണവും സമ്മേളനനഗരിയായ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ വൈകുന്നേരം ആറിന് എത്തിച്ചേരും. 20ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30വരെയാണ് അതിരൂപതദിന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ജനറല്‍കണ്‍വീനര്‍ ഫൊറോന വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ബിനീഷ് ഏറത്തേടം, ഫാ. ജോണ്‍ പരുവപ്പറമ്പില്‍, ഫാ. ജയിംസ് അത്തിക്കളം, ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍, ഫാ. നിജോ വടക്കേറ്റം, ഫാ. ബിബിന്‍ കൊച്ചീത്ര, ഫാ. ടോമിന് കിഴേക്കത്തലയ്ക്കല്, ഫൊറോനാകൗണ്സില് സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ബെന്നി ചിറയില്‍, ജസ്റ്റിന് പോള്‍ പാറുകണ്ണില്‍, മാത്തുക്കുട്ടി മറ്റത്തില്‍, സൈന തോമസ്, ജോയിച്ചന്‍ ഇളപ്പുങ്കല്‍, ജോസഫ് ആന്റണി, ഉഷ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.