വഴിത്തലയിൽ വൈക്കോൽ ലോ​റി​ക്ക് തീപി​ടി​ച്ചു
Friday, May 3, 2024 12:05 AM IST
തൊ​ടു​പു​ഴ: തെ​ങ്കാ​ശി​യി​ൽനി​ന്ന് വൈ​ക്കോ​ലു​മാ​യി വ​ന്ന ലോ​റി​ക്ക് തീപി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വ​ഴി​ത്ത​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തിലൈ​നി​ൽ ത​ട്ടി​യാ​ണ് വൈ​ക്കോ​ലി​ന് തീപി​ടി​ച്ച​ത്.

വ​ഴി​ത്ത​ല​യി​ൽനി​ന്ന് കോ​ല​ടി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ലെ വൈ​ക്കോ​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തീ ​പി​ടി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ലോ​റി നി​ർ​ത്തി ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെട്ടു. വൈ​ക്കോ​ൽ കൊ​ണ്ടുവ​ന്ന ക​ച്ച​വ​ട​ക്കാ​ര​ൻ ലോ​റി​യി​ൽ ക​യ​റി വാ​ഹ​നം പി​ന്നോ​ട്ടെ​ടു​ത്ത് അ​ടു​ത്തു​ള്ള സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

അ​വി​ടെനി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്തെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​നാ​യി​ല്ല. വി​വ​രം അ​റി​യി​ച്ച​തി​നെ ത്തു​ട​ർ​ന്ന് അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ കെ.​എ. ജാ​ഫ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഫയർഫോഴ്സിലെ ര​ണ്ടു യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി. തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ കൂ​ത്താ​ട്ടു​കു​ള​ത്തു നി​ന്ന് ഒ​രു യൂ​ണി​റ്റുകൂടി എ​ത്തി. കൂ​ടാ​തെ അ​ടു​ത്തു​ള്ള പാ​റ​മ​ട​യി​ലെ ടാ​ങ്ക​ർ ലോ​റി​യും എ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

ഏ​റെ ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​നാ​യ​ത്. ഇ​തി​നി​ടെ തീ ​പി​ടി​ച്ച വൈ​ക്കോ​ൽ കെ​ട്ടു​ക​ൾ ലോ​റി​യി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ​തും വി​ന​യാ​യി. വൈ​ക്കോ​ൽ മു​ഴു​വ​ൻ ക​ത്തി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യെ​ങ്കി​ലും ലോ​റി അ​ഗ്നി ബാ​ധ​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.