വ​നി​ത​ക​ൾ​ക്ക് മൂ​ന്നാംഘ​ട്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ത​ര​ണം
Friday, May 3, 2024 12:05 AM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി മൂ​ന്നാം ഘ​ട്ട ഇ​രു​ച​ക്ര വാ​ഹ​ന വി​ത​ര​ണം ന​ട​ത്തി. നാ​ഷ​ണ​ൽ എ​ൻജിഒ കോ​ൺ​ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെയാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വി​മ​ൻ ഓ​ൺ വീ​ൽ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന 25 വ​നി​ത​ക​ൾ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ ജി ​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ന്തു കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻജി ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

180 വ​നി​ത​ക​ൾ​ക്കുകൂ​ടി വാ​ഹ​നം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​റി​യി​ച്ചു.