അ​വ​ബോ​ധ​ന ക്ലാ​സു​ക​ളും എ​ഐ പ്ര​ദ​ർ​ശ​ന​വും
Friday, May 3, 2024 12:05 AM IST
പെ​രു​വ​ന്താ​നം: മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജും മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ന്‍​ട്ര​ല്‍ സ്കൂ​ളും കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ളും സം​യു​ക്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​ഗ്രി ഹോ​ണേ​ഴ്സ് അ​വ​ബോ​ധ​ന ക്ലാ​സു​ക​ളും സം​ശ​യ​നി​വാ​ര​ണ​വും എ​ഐ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. എ​ട്ടി​ന് രാ​വി​ലെ 9.30ന് ​കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക്‌ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ അ​ഡ്വ. റെ​ജി സ​ക്ക​റി​യാ​സ്‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 13ന് ​രാ​വി​ലെ 10ന് ​മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ന​ല​ന്നാ​ടി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് മെം​ബ​ർ പ്ര​ഫ. പി. ​ഹ​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ന്ത്യ മു​ഴു​വ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ത​ലാ​യി പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി ആ​രം​ഭി​ക്കു​ന്ന നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സം​ശ​യ നി​വാ​ര​ണ​വും മു​ഖാ​മു​ഖ പ​രി​പാ​ടി​യി​ല്‍ ന​ട​ക്കും.

മേ​ജ​ർ കോ​ഴ്സു​ക​ൾ, മൈ​ന​ർ കോ​ഴ്സു​ക​ൾ, പ്രി​ഫേ​ഡ് മൈ​ന​ർ കോ​ഴ്സു​ക​ൾ, സി​ഗ്നേ​ച്ച​ർ കോ​ഴ്സു​ക​ൾ, അ​വ​യു​ടെ ഗ്രേ​ഡിം​ഗ്, മൂ​ല്യ​നി​ര്‍​ണ​യം, ഇ​ന്‍റേ​ണ​ല്‍ മാ​ർ​ക്കു​ക​ൾ, ഒ​രു ബി​രു​ദ പ്രോ​ഗ്രാ​മി​ല്‍ നി​ന്നു മ​റ്റൊ​രു ബി​രു​ദ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള മാ​റ്റം ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രെ​ഡി​റ്റ് പോ​യി​ന്‍റു​ക​ൾ, മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ഡി​ഗ്രി പൂ​ർ​ത്തീ​ക​രി​ക്ക​ൽ, മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് ഹോ​ണേ​ഴ്സ് പൂ​ർ​ത്തീ​ക​രി​ക്ക​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​മ​ങ്ങ​ളും യൂ​ണി​വേ​ഴ്സി​റ്റി ച​ട്ട​ങ്ങ​ളും, പ​രി​ഷ്ക​രി​ച്ച അ​ഡ്മി​ഷ​ൻ രീ​തി​ക​ളും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന​താ​ണ്.

തു​ട​ർ​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന എ​ഐ റോ​ബോ​ട്ടി​ക്സ് പ്ര​ദ​ർ​ശ​ന​വും ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, കൊ​മേ​ഴ്സ്, എ​വി​യേ​ഷ​ന്‍ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​ദേ​ര്‍​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി കോ​ള​ജ് സെ​ക്ര​ട്ട​റി റ്റി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌ ക​ൺ​വീ​ന​റാ​യും ബോ​ബി കെ. ​മാ​ത്യു, പി.​ആ​ര്‍. ര​തീ​ഷ്, അ​ക്ഷ​യ് മോ​ഹ​ൻ​ദാ​സ്, എ​സ്. ഷാ​ന്‍റി​മോ​ൾ, ജി​നു തോ​മ​സ്‌,പ്ര​യി​സി ആ​ന്‍റ​ണി, ജ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫോ​ൺ: 9746712239, 9895380625, 9847725246.