ജില്ലയിൽ ഉണങ്ങിയത് 40 കോ​ടി​യു​ടെ വി​ള​ക​ൾ
Friday, May 3, 2024 12:05 AM IST
തൊ​ടു​പു​ഴ: ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടുമൂ​ലം ജി​ല്ല​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത് 40.60 കോ​ടി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ. 12,078 ക​ർ​ഷ​ക​രു​ടെ 2092.28 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഇ​ന്ന​ലെവ​രെ​ ഉു​ണ്ടാ​യ കൃ​ഷിനാ​ശ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. കു​രു​മു​ള​ക് , ഏ​ലം കൃ​ഷി​ക്കാ​ണ് വ​ൻ തോ​തി​ൽ നാ​ശ ന​ഷ്ടം നേ​രി​ട്ട​ത്. ഏ​ലം മേ​ഖ​ല​യി​ൽ പ​ല​ർ​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി കൃ​ഷി പു​തു​താ​യി ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ലും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കേ​ണ്ടി വ​രും. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി ചെ​യ്ത​വ​ർ​ക്കും വ​ൻ ന​ഷ്ട​മാ​ണ് നേ​രി​ട്ട​ത്. വേ​ന​ൽ നീ​ണ്ടു നി​ന്നാ​ൽ പ​ല ക​ർ​ഷ​ക​രും ക​ട​ക്കെ​ണി​യി​ലു​മാ​കും.

ഏ​ലം കൃ​ഷി കൂ​ടു​ത​ലാ​യു​ള്ള നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശ​മു​ണ്ടാ​യ​ത്. 3708 ക​ർ​ഷ​ക​ർ​ക്കാ​യി 13.06 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 784 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി നാ​ശ​മു​ണ്ടാ​യി. പീ​രു​മേ​ട് ബ്ലോ​ക്കി​ൽ 11.36 കോ​ടി​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി. 2087 ക​ർ​ഷ​ക​രു​ടെ 313 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു. ദേ​വി​കു​ളം ബ്ലോ​ക്കി​ൽ 353 ക​ർ​ഷ​ക​ർ​ക്കാ​യി 4.94 കോ​ടി, ഇ​ളം​ദേ​ശ​ത്ത് 110 ക​ർ​ഷ​ക​ർ​ക്കാ​യി 28.93 ല​ക്ഷം, ഇ​ടു​ക്കി​യി​ൽ 1,220 ക​ർ​ഷ​ക​രു​ടേ​താ​യി 129 ഹെ​ക്ട​ർ സ്ഥ​ല​ത്ത് 1.90 കോ​ടി, ക​ട്ട​പ്പ​ന​യി​ൽ 1467 ക​ർ​ഷ​ക​ർ​ക്കാ​യി 4.68 കോ​ടി, തൊ​ടു​പു​ഴ​യി​ൽ 15 ക​ർ​ഷ​ക​ർ​ക്കാ​യി 5.27 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ബ്ലോ​ക്കു​ക​ളി​ലെ കൃ​ഷി നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക്.
ക​ടു​ത്ത വേ​ന​ലി​ൽ കാ​യ്ഫ​ല​മു​ള്ള കു​രു​മു​ള​കുചെ​ടി​ക​ൾ 1,98,204 എ​ണ്ണ​മാ​ണ് ന​ശി​ച്ച​ത്. 2,835 ക​ർ​ഷ​ക​ർ​ക്കാ​യി 14.86 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കാ​യ്ക്കാ​ത്ത കു​രു​മു​ള​ക് ചെ​ടി​ക​ൾ 41,312 എ​ണ്ണ​വും ന​ശി​ച്ചു. 371 ക​ർ​ഷ​ക​ർ​ക്കാ​യി 2.06 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 1693.58 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 6200 ക​ർ​ഷ​ക​ർ​ക്കാ​ണ് വേ​ന​ൽ മൂ​ലം 11.85 കോ​ടി​യു​ടെ ന​ഷ്ടം നേ​രി​ട്ട​ത്. കു​ല​യ്ക്കാ​ത്ത 45,475 വാ​ഴ​ക​ളാ​ണ് ജ​ല​ദൗ​ർ​ല​ഭ്യം മൂ​ലം ന​ശി​ച്ച​ത്. 719 ക​ർ​ഷ​ക​ർ​ക്ക് 1.81 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കു​ല​ച്ച വാ​ഴ​ക​ൾ 90,040 എ​ണ്ണ​വും ന​ശി​ച്ചു. 5.40 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കാ​പ്പി 32325 എ​ണ്ണ​മാ​ണ് ന​ശി​ച്ച​ത്. 1.29 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്, ജാ​തി കാ​യ്ക്കു​ന്ന​ത് 1882 എ​ണ്ണ​വും കാ​യ്ക്കാ​ത്ത​ത് 6760 എ​ണ്ണ​വും ഉ​ണ​ങ്ങി ന​ശി​ച്ചു. 2.46 കോ​ടി​യാ​ണ് ന​ഷ്ടം. 2424 കൊ​ക്കോ​ച്ചെ​ടി​ക​ൾ ഉ​ണ​ങ്ങി​യ​തോ​ടെ 8.48 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി. 18 ഹെ​ക്ട​ർ സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ശി​ച്ചി​ട്ടു​ണ്ട്.

ടാ​പ്പ് ചെ​യ്യാ​ത്ത 48 റ​ബ​ർ മ​ര​ങ്ങ​ളും ടാ​പ്പു ചെ​യ്യു​ന്ന ആ​റ് മ​ര​ങ്ങ​ളും 30 തെ​ങ്ങു​ക​ളും ഉ​ണ​ങ്ങി ന​ശി​ച്ചു. കാ​യ്ക്കു​ന്ന 1371 ക​മു​കും കാ​യ്ക്കാ​ത്ത 1350 ക​മു​കും ഉ​ണ​ങ്ങി ന​ശി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ക്കു​ന്പോ​ഴും ഇ​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​രു​ന്ന കാ​ല​താ​മ​സം ഇ​വ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും വി​ള നാ​ശ​ത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​ന്പോ​ഴാ​ണ് തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക.