കാസർഗോഡ്: കെപിഎസ്ടിഎ കാസർഗോഡ് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടേയും ബ്ലഡ് ഡൊണേഴ്സ് കേരളയുടേയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ ഉദ്ഘാടനം ചെയ്തു.
ഡോ. സൗമ്യ നായർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വിമൽ അടിയോടി അധ്യക്ഷത വഹിച്ചു. എ. രാധകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, ജോമി ടി. ജോസ്, എ. ജയദേവൻ, എ. ശോഭന, ഹരീഷ് പേറയിൽ, ജോൺ ബന്തടുക്ക, രഞ്ജിത് പെർള, കെ. സുകുമാരൻ, സീമ മൈക്കിൾ, വി.സി. ഷിൻസ്, സതീഷ് ചന്ദ്രൻ ബദിര, അഗസ്റ്റിനോസ് കാട്ടിപ്പാറ, ഒ.എം. റഷീദ്, പി. ജലജാക്ഷി എന്നിവർ സംബന്ധിച്ചു.