കോട്ടയം: തിരുനക്കരയില്‍ ദേശീയ കര്‍ഷക ഫെഡറേഷന് സംഘടിപ്പിച്ചിട്ടുള്ള കാര്‍ഷികമേള മൂന്നാം ദിവസത്തിലേക്ക്. കാര്‍ഷികരംഗത്തെ ഡ്രോണ്‍, മിനി ടില്ലര്‍, പമ്പ് സെറ്റുകള്‍, ടിഷ്യുകള്‍ച്ചര്‍ തേക്ക് തൈകള്‍, തേന്‍ ഉത്പന്നങ്ങള്‍, ഇട്ടിക്കണ്ടന്‍, കുറുവ, കുഞ്ഞുകുഞ്ഞ് തുടങ്ങിയ നാടന്‍ നെല്ലിനങ്ങളുടെ ഉണക്കലരി, കര്‍ഷകര്‍ സ്വന്തമായി ഉത്പാദിപ്പിച്ച ഡിxടി തെങ്ങിൻതൈകള്‍ എന്നിവയും കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ടെസ്റ്റിംഗ് ലാബില്‍ ഭക്ഷ്യവസ്തുക്കളും ഭക്ഷ്യ എണ്ണയും കുടിവെള്ളവും സൗജന്യമായി പരിശോധിക്കാനും അവസരമുണ്ട്.
സെമിനാര്‍ സെഷനുകളില്‍ ഡികെഎഫ് വൈസ് പ്രസിഡന്റ് ജയിംസ് കുറ്റിക്കോട്ടയില്‍, നാളികേര വികസന ബോര്‍ഡംഗം സിമി തോമസ്, എഐഎഫ് ടീം ലീഡര്‍ ഷാജി ജോര്‍ജ്, എഐഎഫ് കോഓര്‍ഡിനേറ്റര്‍ അശ്വതി മോഹന്‍, മാത്തുക്കുട്ടി ജോസഫ്, ഡോ. മാനുവല്‍ അലക്സ്, ഡോ.കെ. അജിത്, ജോര്‍ജ് മുല്ലക്കര, എം.ബി. ജയന്, ഇമ്മാനുവേല്‍ ജോര്‍ജ്, മനോജ് കുളനട, ആര്. ഗോപകുമാര്‍, വിജയന് മുക്കാട്ടില്‍, പി.കെ. ഷാജി, ടോണി കോയിത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.