വിഎസിന്റെ ആരോഗ്യനില ഗുരുതരം
Tuesday, July 1, 2025 2:52 AM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനു സർക്കാർ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ഏഴു ഡോക്ടർമാരുടെ സംഘം ഇന്നലെ വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.