വാക്സിൻ കുത്തിവയ്പിന് ഇന്നു തുടക്കം
വാക്സിൻ കുത്തിവയ്പിന് ഇന്നു തുടക്കം
Saturday, January 16, 2021 1:54 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​നേ​ഷ​ന് രാ​ജ്യ​ത്ത് ഇ​ന്നു തു​ട​ക്ക​മാ​കും. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, അ​സ്ട്രാ​സെ​നെ​ക എ​ന്നി​വ​യുമാ​യി ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ക്സി​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ-​വി​ൻ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് 3,006 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ദി​നം 100 പേ​ർ​ക്കു വീ​ത​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള മൂ​ന്ന് കോ​ടി കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​ക. ഓ​ഗ​സ്റ്റ് വ​രെ ആ​ദ്യ​ഘ​ട്ടം നീ​ളും. തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർപ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.