ഫാർമ കന്പനി സ്ഫോടനം: മരണം 36 ആയി
Wednesday, July 2, 2025 1:00 AM IST
സംഗറെഡ്ഢി: തെലുങ്കാനയിലെ സംഗറെഡ്ഢി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമ കന്പനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി.
ജില്ലാ പോലീസ് സൂപ്രണ്ട് പരിതോഷ് സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തപ്പോൾ നിരവധി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും മന്ത്രിമാരും അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റ ഒന്പതു പേരിൽ അഞ്ചു പേർ വെന്റിലേറ്ററിലാണ്. മരിച്ചവരിലേറെയും ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനക്കാരാണ്.