72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ അനുമതി
Wednesday, October 27, 2021 1:24 AM IST
ന്യൂഡൽഹി: കോവിഡ് കാലത്ത് കേരളത്തിൽ പരോൾ ലഭിച്ച 72 ജീവപര്യന്ത തടവുകാരുടെ പരോൾ തുടരാൻ സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റീസുമാരായ എൽ. നാഗേശ്വർ റാവു, ബി. ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചിന്േറതാണ് ഉത്തരവ്. ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോൾ ലഭിച്ചവരാണ് ഇവർ.