ഫെഡറൽ സങ്കല്പങ്ങളുടെ അടിത്തറ തകർക്കരുത്: ജോസ് കെ. മാണി
Monday, September 16, 2019 1:13 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത്ഷാ​​യു​​ടെ ഒ​​റ്റ​​ഭാ​​ഷാ സ്വ​​പ്നം ഇ​​ന്ത്യ​​യു​​ടെ ഫെ​​ഡ​​റ​​ൽ സ​​ങ്ക​​ല്പ​​ങ്ങ​​ളു​​ടെ അ​​ടി​​ത്ത​​റ ത​​ക​​ർ​​ക്കു​​ന്ന​​താ​​ണെ​​ന്നു കേരള കോൺഗ്രസ്-എം നേതാവ് ജോ​​സ് കെ.​ ​മാ​​ണി എം​​പി. ഹി​​ന്ദി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കാ​​നു​​ള്ള അ​​മി​​ത് ഷാ​​യു​​ടെ നീ​​ക്കം ഭ​​ര​​ണ​​ഘ​​ട​​ന ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മാ​​ണ്. മ​​ല​​യാ​​ളം ഉ​​ൾ​​പ്പെടെ​​യു​​ള്ള പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളും അ​​ത് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ജ​​ന​​ത​​യും ര​​ണ്ടാം ത​​ര​മാ​ണെ​ന്ന സ​​മീ​​പ​​ന​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ജോ​​സ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.