ആമസോണ്‍ പ്രൈമില്‍ ‘കുരുതി’
Thursday, July 29, 2021 11:47 PM IST
കൊച്ചി: പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലര്‍ ‘കുരുതി’യുടെ ആദ്യ പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഓഗസ്റ്റ് 11നു സിനിമ റിലീസ് ചെയ്യും. അനീഷ് പല്യാല്‍ രചിച്ച് മനു വാര്യരാണ് സംവിധാനം.