ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒൻപതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Saturday, February 24, 2024 1:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകലില്‍ താപനില 36 ഡിഗ്രി സെല്‍ഷസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.