ഇ​ട​വി​ട്ടു​ള്ള മ​ഴ: ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത
ഇ​ട​വി​ട്ടു​ള്ള മ​ഴ: ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത
Tuesday, April 16, 2024 2:08 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ​​​​​ട​​​​​വി​​​​​ട്ടു​​​​​ള്ള മ​​​​​ഴ കാ​​​​​ര​​​​​ണം ഡെ​​​​​ങ്കി​​​​​പ്പ​​​​​നി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള കൊ​​​​​തു​​​​​കു​​​​​ജ​​​​​ന്യ രോ​​​​​ഗ​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ ജാ​​​​​ഗ്ര​​​​​ത പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​രോ​​​​​ഗ്യ മ​​​​​ന്ത്രി വീ​​​​​ണാ ജോ​​​​​ർ​​​​​ജ്. ഡെ​​​​​ങ്കി​​​​​പ്പ​​​​​നി, ചി​​​​​ക്കു​​​​​ൻ​​​​​ഗു​​​​​നി​​​​​യ, മ​​​​​ലേ​​​​​റി​​​​​യ, ഫൈ​​​​​ലേ​​​​​റി​​​​​യ​​​​​സി​​​​​സ്, സി​​​​​ക്ക തു​​​​​ട​​​​​ങ്ങി​​​​​യ ഗു​​​​​രു​​​​​ത​​​​​ര രോ​​​​​ഗ​​​​​ങ്ങ​​​​​ൾ കൊ​​​​​തു​​​​​കു വ​​​​​ഴി പ​​​​​ര​​​​​ക്കാൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.

അ​​​​​തി​​​​​നാ​​​​​ൽ കൊ​​​​​തു​​​​​കി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ട ന​​​​​ശീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന് പ്രാ​​​​​ധാ​​​​​ന്യം ന​​​​​ൽ​​​​​ക​​​​​ണം. വീ​​​​​ടി​​​​​ന​​​​​ക​​​​​ത്തും പു​​​​​റ​​​​​ത്തും വെ​​​​​ള്ളം കെ​​​​​ട്ടി നി​​​​​ൽ​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്. കൊ​​​​​തു​​​​​കു​​​​​ക​​​​​ടി ഏ​​​​​ൽ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ മു​​​​​ൻ​​​​​ക​​​​​രു​​​​​ത​​​​​ലു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം. വീ​​​​​ടും പ​​​​​രി​​​​​സ​​​​​ര​​​​​വും വൃ​​​​​ത്തി​​​​​യാ​​​​​യി സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. മ​​​​​ഴ​​​​​ക്കാ​​​​​ല​​​​​പൂ​​​​​ർ​​​​​വ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മ​​​​​ന്ത്രി നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.


ഈ​​​​​ഡി​​​​​സ് ഈ​​​​​ജി​​​​​പ്റ്റി കൊ​​​​​തു​​​​​കു​​​​​ക​​​​​ൾ പ​​​​​ര​​​​​ത്തു​​​​​ന്ന ഡെ​​​​​ങ്കൂ വൈ​​​​​റ​​​​​സ് മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന രോ​​​​​ഗ​​​​​മാ​​​​​ണ് ഡെ​​​​​ങ്കി​​​​​പ്പ​​​​​നി. കെ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന ശു​​​​​ദ്ധ​​​​​ജ​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​രം കൊ​​​​​തു​​​​​കു​​​​​ക​​​​​ൾ മു​​​​​ട്ട​​​​​യി​​​​​ട്ട് വ​​​​​ള​​​​​രു​​​​​ന്ന​​​​​ത്. കൊ​​​​​തു​​​​​കു​​​​​വ​​​​​ഴി മാ​​​​​ത്ര​​​​​മേ ഡെ​​​​​ങ്കി​​​​​പ്പ​​​​​നി ഒ​​​​​രാ​​​​​ളി​​​​​ൽ നി​​​​​ന്നും മ​​​​​റ്റൊ​​​​​രാ​​​​​ളി​​​​​ലേ​​​​​ക്ക് പ​​​​​ക​​​​​രു​​​​​ക​​​​​യു​​​​​ള്ളൂ. മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും ഒ​​​​​രു​​​​​പോ​​​​​ലെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന രോ​​​​​ഗ​​​​​മാ​​​​​ണ് ഡെ​​​​​ങ്കി​​​​​പ്പ​​​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.