ഉ​യ​ർ​ന്ന താ​പ​നി​ല സാ​ധ്യ​ത 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
ഉ​യ​ർ​ന്ന താ​പ​നി​ല സാ​ധ്യ​ത 11 ജി​ല്ല​ക​ളി​ൽ  യെ​ല്ലോ അ​ല​ർ​ട്ട്
Wednesday, April 17, 2024 5:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് പ​​​ക​​​ൽ​​​താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പ്. 11 ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ താ​​​പ​​​നി​​​ല 40 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ ഉ​​​യ​​​ർ​​​ന്നേ​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ 38 ഡി​​​ഗ്രി വ​​​രെ​​​യും കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ 37 ഡി​​​ഗ്രി വ​​​രെ​​​യും ആ​​​ല​​​പ്പു​​​ഴ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ 36 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ക​​​ൽ താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​നാ​​ണു സാ​​​ധ്യ​​​ത. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ടു​​​ത്ത ചൂ​​​ടി​​​നൊ​​​പ്പം അ​​​സു​​​ഖ​​​ക​​​ര​​​മാ​​​യ കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ എ​​​ല്ലാ​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.