ആഗോളസഭയ്ക്ക് അഭിമാനം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Saturday, May 10, 2025 2:54 AM IST
കൊച്ചി: ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഗോള കത്തോലിക്കാ സഭയിലെ വിശ്വാസിസമൂഹത്തിന് ഏറെ അഭിമാനവും ആത്മീയ ഉണര്‍വും ലോകജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ഭാരത കത്തോലിക്കാസഭയുടെ സേവന-ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യവും അറിവുമുള്ള മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും പ്രതീക്ഷാ നിര്‍ഭരവുമാണ്.
അദ്ദേഹത്തിന്റെ ലാളിത്യവും ജീവിതത്തെ സ്വാധീനിച്ച മിഷനറി അനുഭവങ്ങളും ദരിദ്രരോടുള്ള പ്രത്യേക സ്നേഹവും പരിഗണനയും സഭയുടെ സാര്‍വത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും നിലപാടുകളും ആഗോള കത്തോലിക്കാ സഭയില്‍ പുത്തനുണര്‍വേകുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.