പോല്‍ ആപ്പിലൂടെ എസ്എച്ച്ഒയുമായി കൂടിക്കാഴ്ചയ്ക്ക് 1,027 പേർ
Tuesday, May 13, 2025 6:23 PM IST
കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ് വഴി സ്റ്റേഷന് ഹൗസ് ഓഫീസറു (എസ്എച്ച്ഒ) മായി കൂടിക്കാഴ്ച നടത്താന്‍ 2021 ജനുവരി ഒന്നു മുതൽ ഇതുവരെ അപ്പോയിൻമെന്റ് എടുത്തത് 1,027ഓളം സ്ത്രീകളും കുട്ടികളും. മേലുദ്യോഗസ്ഥരെ കാണാനായി പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കുന്നത് ഒഴിവാക്കാമെന്നതാണ് പോല്‍ ആപ്പിന്റെ സവിശേഷത.
അപ്പോയിന്റ്മെന്റ് എടുക്കാം
അപ്പോയിന്റ്മെന്റ് എടുക്കാനായി കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലെ ‘Personal Services’ എന്ന മെനുവിലെ ‘Appointment With SHO’ എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കി അപ്പോയിന്റ്മെന്റ് എടുക്കാം. സൗകര്യപ്രദമായ തീയതിയും സമയവുമനുസരിച്ച് കൂടിക്കാഴ്ച നടത്താം. എസ്എച്ചഒയുമായി മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം എസ്എംഎസ് വഴി അറിയിക്കും.
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
2020 ജൂണ്‍ പത്തിനാണ് പോല്‍ ആപ് പ്രവര്‍ത്തനസജ്ജമായത്. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇതു ലഭ്യമാണ്. പോല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details?id=com.keralapolice