പ്ലസ് വണ്‍ പ്രവേശനം ; മണിക്കൂറുകൾക്കുള്ളിൽ അപേക്ഷ സമർപ്പിച്ചത് 66,052 വിദ്യാർഥികൾ
Thursday, May 15, 2025 1:09 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്ലസ് വണ്‍ ഓണ്‍ലൈൻ അപേക്ഷ സമർപ്പണം ഇന്നലെ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ അപേക്ഷിച്ചത് അറുപതിനായിരത്തിലധികം വിദ്യാർഥികൾ.
ഇന്നലെ വൈകുന്നേരം നാലു മുതൽ ഓണ്‍ലൈൻ പ്രവേശനം ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. വൈകുന്നേരം അഞ്ചിനുള്ളിൽ 66,052 വിദ്യാർഥികളുടെ അപേക്ഷാ നടപടികളാണ് പൂർത്തിയായത്. 84411 വിദ്യാർഥികൾ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്തു.
ആദ്യദിനം ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചത് പാലക്കാട് ജില്ലയിലാണ്. 7415 വിദ്യാർഥികളാണ് പാലക്കാട്ടു നിന്നും ഇന്നലെ വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമർപ്പിച്ചത്.
വിവിധ ജില്ലകളിൽ ഇന്നലെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ എണ്ണം ജില്ല, കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്തവർ, അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം 7,542 5,990
കൊല്ലം 6,705 5,336
പത്തനംതിട്ട 2,914 2,517
ആലപ്പുഴ 6,473 5,262
കോട്ടയം 5,554 4,613
ഇടുക്കി 3,270 2,754
എറണാകുളം 7,667 5,767
തൃശൂർ 5,750 4,057
പാലക്കാട് 9,310 7,415
കോഴിക്കോട് 6,298 4,554
മലപ്പുറം 9,539 6,973
വയനാട് 2,334 1,904
കണ്ണൂർ 6,803 6,289
കാസർഗോഡ് 4,252 3,621
ആകെ 84,411 66,052