അത് വെറും പൊടി; ജയിലിലായ യുവാക്കൾ പോലീസിന് എതിരേ നിയമനടപടിക്ക്
Thursday, May 15, 2025 1:09 AM IST
ഷൊർണൂർ: എംഡിഎംഎയാണ് കൈയിലുണ്ടായിരുന്നതെന്നുകരുതി പോലീസ് പിടികൂടി ജയിലിലടച്ച യുവാക്കൾ പോലീസിനെതിരേ നിയമനടപടികൾക്കൊരുങ്ങുന്നു. പിടികൂടിയതു മയക്കുമരുന്നല്ലെന്നു ലാബ് പരിശോധനയിൽ തെളിഞ്ഞതോടെ റിമാൻഡിലായിരുന്ന ഇരുവരും ജയിൽമോചിതരാവുകയായിരുന്നു.
ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്ത ഒറ്റപ്പാലം വട്ടംകണ്ടത്തിൽ നജീം (28), ആറങ്ങോട്ടുകര കോഴിക്കാട്ടിൽ ഷമീർ (41) എന്നിവരാണു കഴിഞ്ഞദിവസം നിരപരാധികളാണെന്നു തെളിഞ്ഞ് ജയിൽമോചിതരായത്. ഏപ്രിൽ ഒൻപതിനാണു നജീമിനെയും ഷെമീറിനെയും പോലീസ് പിടികൂടിയത്.