കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലിന് നിയമനാംഗീകാരം നല്കാന് ഉത്തരവ്
Thursday, May 15, 2025 1:09 AM IST
കൊച്ചി: കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പലിന് നിയമനാംഗീകാരം നല്കാന് ഹൈക്കോടതി ഉത്തരവ്.
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് നിഖില്‍ എം.തോമസിന് ബിരുദാനന്തര ബിരുദ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍പ് നിയമനാംഗീകാരം നിഷേധിക്കപ്പെട്ട പ്രിന്‍സിപ്പൽ ഡോ. മുഹമ്മദ് താഹയ്ക്കാണ് അനുകൂല വിധി ലഭിച്ചത്.
നിഖിലിന്റെ പ്രവേശനത്തില്‍ നിലവിലെ പ്രിന്‍സിപ്പല്‍ ഡോ. താഹയ്ക്കു പങ്കില്ലെന്ന് വിലയിരുത്തിയ ജസ്റ്റീസ് എന്‍.നഗരേഷ്, പ്രിന്‍സിപ്പലായി അദ്ദേഹത്തെ നിയമിച്ചതിന് അംഗീകാരം നല്കാന് കേരള സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്കി.