ജനീഷ്കുമാര്‍ പദവിയില്‍ അഭിരമിക്കുന്നു: ജി. സുധാകരന്
Thursday, May 15, 2025 1:09 AM IST
ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ്കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് മുന്‍ പൊതുമരാമത്തു മന്ത്രി ജി. സുധാകരന്.
ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന് പൂര്‍വകാല നേതൃസംഗമത്തിലാണ് സുധാകരന് ജനീഷ്കുമാറിനെ വിമര്‍ശിച്ചത്.
ഒരു എംഎല്‍എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്സല്‍ വരുമെന്നാണ് ഭീഷണി. നക്സലിസം നമ്മള് അംഗീകരിക്കുന്നതാണോ? എംഎല്‍എ എന്ന പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു, അയാള്‍.
ഇത് പ്രമാണിമാരുടെ സംസ്കാരമാണ്, ഇടതുപക്ഷ സംസ്കാരമല്ല. ആ എംഎല്‍എ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാല്‍ നില്‍ക്കുന്നത് നമ്മുടെകൂടെ- സുധാകരന് പറഞ്ഞു.