ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ ലങ്ക പിടികൂടി
Sunday, November 10, 2019 2:09 AM IST
പുതുകോട്ടൈ: സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റത്തിനു മൂന്ന് ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പുതുകോട്ടൈ ജില്ലയിൽനിന്നുള്ളവരാണ് അറസ്റ്റിലായവർ. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കങ്കേശൻതുറയിലേക്കു കൊണ്ടുപോയി.