മുസാഫർപുർ മാനഭംഗക്കേസ്: ബ്രജേഷ് ഠാക്കൂർ അടക്കം 19 പേർ കുറ്റക്കാർ
Monday, January 20, 2020 11:34 PM IST
ന്യൂഡൽഹി: ബിഹാറിലെ മുസാഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിൽ നിരവധി പെൺകുട്ടികളെ മാനഭംഗപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത കേസിൽ മുൻ എംഎൽഎ ബ്രജേഷ് ഠാക്കൂർ അടക്കം 19 പേർ കുറ്റക്കാരെന്നു ഡൽഹി കോടതി വിധിച്ചു. ഒരാളെ വെറുതെ വിട്ടു.